നബി തങ്ങൾ ഉപയോഗിച്ച വസ്തുക്കൾ അവയുടെ പേരുകൾ (ഭാഗം 11)
ഏതൊരു വസ്തു ഉപയോഗിക്കുമ്പോഴും   നബിതങ്ങൾ അതിന് പ്രത്യേകം പേര് നൽകാറുണ്ടായിരുന്നു.
താഴെ വസ്തുക്കളും  ബ്രാക്കറ്റിൽ അവയുടെ  പേരുകളും. 
നബി തങ്ങൾക്ക് വിവിധ നിറത്തിലുള്ള  കൊടികാളുണ്ടായിരുന്നു.
കറുപ്പ്,മഞ്ഞ, വെളുത്തതിൽ കറുപ്പ് വരകളുള്ളത് ( അൽ   ഉകാബ് العقاب). നബിതങ്ങളുടെ ടെന്റിന്റെ പേര് (അൽ കിന്ന് الكن) ടെന്റിന്റെ  കാലുകളുടെ  പേര്( മംമ്ശൂഖ് الممشوق) പാത്രത്തിന്റെ പേര്(അൽ റയ്യാൻالريان ) വെള്ളം കുടിക്കുന്ന ചെറിയ കപ്പിന്റെ പേര്(അൽ സാദിറ الصادر) വാഹനത്തിൻറെ മുകളിൽ ഉണ്ടാകുന്ന കൂടാരത്തിന്റെ  പേര്(അൽ റാജ الراج) കത്രികയുടെ പേര്(അൽ ജാമിഅالجامع ) യുദ്ധങ്ങളിൽ പങ്കെടുക്കുമ്പോൾ ഉപയോഗിച്ചിരുന്ന വാളിന്റെ പേര് (ദുൽ ഫുഖാർ ذو الفقار) തോല് കൊണ്ട് നിർമിച്ച  ബെൽറ്റുണ്ടായിരുന്നു. അതിൽ വെള്ളിയുടെ 3 കൊളുത്തുകൾ ഉണ്ടായിരുന്നു.
അമ്പിന്റെ പേര് (അൽ കാഫൂർ الكافور).ഒട്ടകത്തിന്റെ  പേര് (അൽഖസ്വാالقصواء ).കഴുതയുടെ പേര് (യഹ്ഫൂ ർيعفور ).കുതിരയുടെ പേര്(ദുൽ ദുൽ دل دل).നബി തങ്ങൾ പാലു കുടിച്ചിരുന്ന ആടിന്റെ  പേര് (അബ്ഖത്ത്  عبقة).
അബ്ബാസ് തങ്ങൾ നിവേദനം ചെയ്യുന്നു: നബി തങ്ങൾക്ക് വെള്ളി കൊണ്ട് ഭംഗിയായി അലങ്കരിക്കപ്പെട്ട ഒരു വാൾ ഉണ്ടായിരുന്നു അതിന്റെ പിടിയും  ഉറയും വെള്ളിയായിരുന്നു. അതിൽ വെള്ളിയുടെ  വട്ടക്കണ്ണി ഉണ്ടായിരുന്നു.
വില്ലിന്റെ  പേര്( ذاالسداد) ചെമ്പിനാൽ    മനോഹരമാക്കപ്പെട്ട പടയങ്കിയുടെ പേര് (ദാത്തുൽഫുളൂൽذات الفضول).നബിതങ്ങളുടെ ചുവന്ന കുതിരയുടെ പേര്(അൽ മുർത്തജിഴ് المرتجز) കറുത്ത കുതിരയുടെ പേര് (അൽ സഖ്ബ്  السكب)
വിരിപ്പിന്റെ പേര്   ( الكز )
കയ്യിലുണ്ടാവാറുള്ള  വടിയുടെ പേര് നമിറ്(النمر)
വെള്ളം കുടിക്കാൻ ഉപയോഗിച്ചിരുന്ന ചെറിയൊരു പാത്രം തോൽപാത്രമായിരുന്നു അതിൻറെ പേര് (الصادر)
(المدلة മുദില്ല )കണ്ണാടിയുടെ പേര്
ചീർപ്പും കണ്ണാടിയും കത്രികയും  വെക്കാൻ ഒരു പാത്രം നബി തങ്ങൾ ക്കുണ്ടായിരുന്നു.  ഭക്ഷണകഴിക്കുന്ന തളികയുടെ പേര്(الغراء) 
അടിമ പെണ്ണിൻറെ പേര്:(خضرةഖള്റ)

Post a Comment

Previous Post Next Post
close