Ads Area

പുണ്യനബിയുടെ യുദ്ധോപകരണങ്ങൾ (ഭാഗം 12)

ഇബ്നു സീരീൻ(റ) പറയുന്നു:സമുറയുടെ വാളിന്റെ രൂപത്തിലാണ് ഞാൻ എന്റെ വാൾ നിർമിച്ചത്.
കാരണം അദ്ദേഹം  പറയാറുണ്ട് :എന്റെ വാൾ ഞാൻ ഉണ്ടാക്കിയത് നബി തങ്ങളുടെ വാളിന്റെ  രൂപത്തിലാണ്.
അതിന്റെ എല്ലാ ഭാഗങ്ങളും  നബിതങ്ങളുടെ വാളിന്റെ  രൂപത്തിലായിരുന്നു.
ബനൂഹനീഫ ഗോത്രത്തിൽ നിർമ്മിക്കപ്പെട്ട വാളാണ് നബിതങ്ങൾ ഉപയോഗിച്ചിരുന്നത്. കാരണം അവർ നല്ല വാൾ നിർമിക്കുന്നവരായിരുന്നു.
അനസ് (റ ) പറയുന്നു: നബി തങ്ങളുടെ വാളിന്റെ
പിടിയിൽ വെള്ളിയുണ്ടായിരുന്നു.
നബി തങ്ങൾക്ക് വ്യത്യസ്തങ്ങളായ വാളുകളുണ്ടായിരുന്നു. ഒന്ന്.അൽ മഅ്സൂർ  (المأثور)ആദ്യത്തെ വാളും  അതായിരുന്നു.  പ്രിയപ്പെട്ട പിതാവിന്റെ  അനന്തരമായി ലഭിച്ചത്.
രണ്ട് :അൽ  (القضيب)കളീബ് മൂന്ന്:(القلعي)അൽ കുലഇ. നാല് :(البتار)അൽ ബത്താർ അഞ്ച് :(الحتف)അൽ ഹത്ത്ഫ്. അഞ്ച് :(المخذم)മിഖ്ദം ആറ് :(الرسوب)അൽ റസൂബ്. ഏഴ് :(الصمصامة)അൽ സ്വമ്സ്വാമ്. എട്ട് :(اللحيف)അൽല്ലഹീഫ്. ഒൻപത്:(ذو  الفقار)ദുൽ ഫിഖാർ പത്ത് :(الفقر):الحفر
അൽ ഫുഖർ (അൽ ഹുഫർ )
ഉക്കാശ(റ)ന്റെ  വാൾ  ബദർയുദ്ധത്തിൽ പൊട്ടിയപ്പോൾ  നബി തങ്ങൾ  അദ്ദേഹത്തിൻറെ കയ്യിൽ ഒരു വിറകിന്റെ  കഷ്ണം കൊടുത്തു. എന്നിട്ടു പറഞ്ഞു:ഇതുകൊണ്ട് യുദ്ധം ചെയ്യുക. അപ്പോഴേക്ക് അദ്ദേഹത്തിൻറെ കയ്യിലെ വിറക് ഒരു നല്ല നീളമുള്ള വെളുത്തമിന്നിത്തിളങ്ങുന്ന വാളായി മാറി. അദ്ദേഹം അതു കൊണ്ട് യുദ്ധം ചെയ്തു. ബദറിന് ശേഷം അദ്ദേഹം പങ്കെടുത്ത എല്ലാ യുദ്ധങ്ങളിലും അത് ഉപയോഗിക്കുകയും ചെയ്തു.  അബൂബക്കർ സിദ്ദീഖ് (റ)ന്റെ കാലത്ത് ശഹീദാകുന്നതുവരെ അദ്ദേഹം അത്  ഉപയോഗിച്ചു. ഔന് (عون)എന്നാണ് ഇതിന്റെ പേര്.
ഉഹ്ദ് യുദ്ധത്തിൽ അബ്ദുല്ലാഹിബ്നു ജഹ്ശ്(റ)ന്റെ വാള്‌ പൊട്ടിയപ്പോൾ അല്ലാഹുവിന്റെ  റസൂൽ അദ്ദേഹത്തിന്റെ  കയ്യിൽ ഒരു ഈത്തപ്പന മട്ടൽ കൊടുത്തു. അപ്പോഴേക്കും അത് വാളായി രൂപാന്തരപ്പെടുകയും ചെയ്തു.ഉർജൂൻ (عرجون)എന്നാണ് ഇതിന്റെ പേര്.
നബിതങ്ങൾക്ക് ഒരു കുന്തം ഉണ്ടായിരുന്നു.
കൂടെയുള്ളവർ അത് ചുമന്നു കൊണ്ടു പോകും.  നിസ്കരിക്കുമ്പോൾ മുന്നിൽ അത് കുത്തി വെക്കും.
സുബൈറുബ്നുൽ അവ്വാം(റ)പറയുന്നു: ഉഹ്ദ് യുദ്ധത്തിൽ നബി തങ്ങൾ രണ്ട് പടയങ്കി ധരിച്ചിരുന്നു.  ഉയർന്ന സ്ഥലത്തേക്ക് (ഒരു പാറയിലേക്ക്) കയറാൻ നബി തങ്ങൾ ചെന്നപ്പോൾ  സാധിച്ചില്ല. അപ്പോൾ ത്വൽഹ (റ)നെഇരുത്തി അവരുടെ മുകളിൽ ചവിട്ടി നബിതങ്ങൾ പാറയിലേക്ക് കയറുകയും ചെയ്തു. ത്വൽഹ (റ)പറയുന്നു :ആ സമയത്ത് നബി തങ്ങൾ പറഞ്ഞത് ഞാൻ കേട്ടു. ത്വൽഹാ ..  ഈ ഒറ്റക്കാരണത്താൽ നിങ്ങൾക്ക് സ്വർഗ്ഗം  നിർബന്ധമാക്കിയിരിക്കുന്നു.
നബി തങ്ങൾക്ക് ഏഴ് പടയങ്കിയുണ്ടായിരുന്നു.ഒന്ന് :ذات الفضول(ഴാത്തുൽ ഫുളൂൽ )രണ്ട് :ذات الوشاح(ഴാത്തുൽ വിഷാഹ് )മൂന്ന് :ذات الحواشي(ഴാത്തുൽ ഹാവശി )നാല്:فضة(ഫിള്ളത്ത് ) അഞ്ച് :السغدية(സുഗ് ദിയ്യ )ആറ്:البتراء(ബത്ത്റാ )ഏഴ് :الخرنق
(ഖിർനിക്ക്)അനസ് (റ)പറയുന്നു:നബിതങ്ങൾ മക്കയിൽ പ്രവേശിച്ച ദിവസം ഇരുബ്ബിന്റെ പടത്തൊപ്പി ധരിച്ചിരുന്നു٠
Tags

Post a Comment

0 Comments

Ads Area