Ads Area

ടോള്‍ പ്ലാസകളില്‍ ഫാസ് ടാഗ് നിര്‍ബന്ധമാക്കുന്നതിനുള്ള സമയം ഡിസംബര്‍ 15 വരെ നീട്ടി



ന്യൂഡല്‍ഹി: ദേശീയപാത അതോറിറ്റിയുടെ ടോള്‍ പ്ലാസകളില്‍ ഫാസ് ടാഗ് നിര്‍ബന്ധമാക്കുന്നതിനുള്ള സമയം ഡിസംബര്‍ 15 വരെ നീട്ടി. ഡിസംബര്‍ 1 മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ടോള്‍ പ്ലാസകളില്‍ ടോള്‍ തുക അക്കൗണ്ട് വഴി കൈമാറുന്ന ഏകീകൃത പ്രീപെയ്ഡ് സംവിധാനമാണ് ഫാസ്ടാഗ്.
ബുധനാഴ്ച്ച വരെ രാജ്യത്ത് 70 ഫാസ്ടാഗുകളാണ് നല്‍കിയത്. നവംബര്‍ 21 ന് ഫാസ്ടാഗിനുള്ള നിരക്കില്‍ ഇളവ് വരുത്തിയതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ ഫാസ്ടാഗ് സ്വന്തമാക്കിയത്. സംസ്ഥാനത്തെ ടോള്‍ ബൂത്തുകളില്‍ ശരാശരി കടന്നു പോകുന്ന വാഹനങ്ങളുടെ നാലിലൊന്നു പോലും ഫാസ്ടാഗ് എടുത്തില്ല

Post a Comment

0 Comments

Ads Area