Ads Area

പുണ്യ നബിയുടെ മോതിരം (ഭാഗം 16)خاتم النبي محمد صلى الله عليه وسلم


നബിതങ്ങളുടെ മോതിരം വെള്ളിയുടെ തായിരുന്നു .അതിന്റെ കല്ല് എത്യോപ്യയയിൽ നിന്ന് കൊണ്ടുവരപ്പെട്ട താണ്. നമ്മുടെ കണ്ണുകളോട് സാദൃശ്യമാകുന്ന നിലക്ക് വെളുപ്പും കറുപ്പും നിറം ആ കല്ലിൻ ഉണ്ടായിരുന്നു. മറ്റൊരു കല്ല് അഖീഖ്. അതും എത്യോപ്യയിൽ നിന്ന് കൊണ്ടുവന്നതാണ്. വ്യത്യസ്തങ്ങളായ മോതിരങ്ങൾ നബി തങ്ങൾക്കുണ്ടായിരുന്നു .കല്ല് പതിക്കാത്ത വെള്ളി കൊണ്ട് തന്നെ കല്ലിന്റെ സ്ഥാനം ഭംഗിയാക്കപ്പെട്ട മോതിരവും നബിതങ്ങൾക്ക് ഉണ്ടായിട്ടുണ്ട്.
ഇബ്നു ഉമർ (റ)പറയുന്നു :നബിതങ്ങൾ വെള്ളിയുടെ ഒരു മോതിരമുണ്ടാക്കി. അതു സീല് വെക്കാൻമാത്രമായിരുന്നു ധരിക്കാറില്ല.  വലതുകൈയ്യിലെ ചെറുവിരലിലാണ് നബി തങ്ങൾ മോതിരം ധരിച്ചിരുന്നത്.ആ രൂപത്തിൽ മോതിരം ധരിക്കലാണ് നമുക്കും ഉത്തമം. നബിതങ്ങളുടെ മോതിരത്തിൽ മൂന്നു വരികൾ എഴുതിവെക്കപ്പെട്ടിരുന്നു .ഒരു വരി മുഹമ്മദ്.രണ്ടാം വരി റസൂൽ.മൂന്നാം വരി അള്ളാ.
അനസ് (റ) പറയുന്നു :അല്ലാഹുവിന്റെ റസൂൽ അനറബി രാജാക്കന്മാർക്ക് കത്തെഴുതാൻ ഉദ്ദേശിച്ചു .ആ സമയത്ത് ആരോ പറഞ്ഞു.സീല് വെക്കാത്ത കത്തുകൾ അവർ സ്വീകരിക്കുകയില്ല . അപ്പേൾ ഒരു മോതിരം അല്ലാഹുവിന്റെ റസൂൽ ഉണ്ടാക്കാൻ വേണ്ടി ആവശ്യപ്പെടുകയും അങ്ങനെ നിർമ്മിക്കുകയും ചെയ്തു.
അനസ് തങ്ങൾ പറയുന്നു :പേർഷ്യൻ രാജാവിനും റോമാ രാജാവിനു നജ്ജാശി രാജാവിനും
നബിതങ്ങൾ കത്തെഴുതി .ആരോ നബി തങ്ങളോട് പറഞ്ഞു :സീല്  വെക്കപ്പെടാത്തക ഒരു കത്തും അവർ സ്വീകരിക്കുകയില്ല. സീല് വെക്കാൻ പറ്റുന്ന രൂപത്തിൽ ഉള്ള ഒരു മോതിരം ഉണ്ടാക്കാൻ ആവശ്യപ്പെട്ടു. വെള്ളിയുടേതായിരുന്നു അത്.
അതിൽ മുഹമ്മദ് റസൂലുള്ള കുത്തി വെക്കപ്പെട്ടിരുന്നു. നബിതങ്ങൾ പറയാറുണ്ട് :എഴുത്തിന്റെ അവസാനം സീൽ വയ്ക്കൽ നല്ലതാണ് .തെറ്റിദ്ധാരണകളും മറ്റും ഇല്ലാതാക്കാൻ .ഇന്ന വ്യക്തിയുടെ എഴുത്താണെന്ന് ബോധ്യപ്പെടാനും അത് നല്ലതാണ്.
ഇബ്നു ഉമർ പറയുന്നു: പുരുഷന്മാർക്ക് സ്വർണ്ണം ഹറാമാക്കപ്പെടുന്നതിനുമുമ്പ് നബിതങ്ങൾ സ്വർണമോതിരം ഉണ്ടാക്കുകയും വലതുകയ്യിൽ ധരികയും ചെയ്തിരുന്നു. എല്ലാവരും സ്വർണമോതിരം ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ നബിതങ്ങൾ ഉപേക്ഷിക്കുകയും ചെയ്തു .അവിടുന്ന് പറഞ്ഞു: ഇനി ഒരിക്കലും ഞാൻ ധരിക്കകുകയില്ല ഉടനെ എല്ലാവരും അവർ ധരിച്ചിരുന്ന സ്വർണ്ണം മോതിരം ഒഴിവാക്കുകയും ചെയ്തു. നബിതങ്ങളുടെ മോതിരത്തിൽ മുഹമ്മദ് റസൂലുല്ലാഹ് എന്ന് കൊത്തിവെക്കപെട്ടിരുന്നു. എന്നാൽ മറ്റുള്ളവർ അങ്ങനെ കൊത്തി വെക്കുന്നത് നബിതങ്ങൾ നിരോധിക്കുകയും ചെയ്തു.
പ്രസ്തുത മോതിരം നബി തങ്ങളുടെ വഫാത്തിന് ശേഷം. സിദ്ധീഖ് (റ)വിന്റെ കൈയിലായിരുന്നു. സിദ്ധീഖ് തങ്ങളുടെ വഫാത്തിന് ശേഷം അത് ഉമർ(റ)വിന്റെ കയ്യിലായി. ഉമർ(റ) വഫാത്തിന് ശേഷം ഉസ്മാൻ(റ)വിന്റെ കയ്യിൽ ആയിരുന്നു അത്. ഉസ്മാൻ(റ)ന്റെ കയ്യിൽ നിന്ന് മദീനയിലെ മസ്ജിദുൽ ഖുബാ സമീപത്തുള്ള അരീസ് എന്ന കിണറിൽ അതുവീണുപോയി. അനസ് തങ്ങൾ പറയുന്നു :മൂന്നുദിവസം ഞങ്ങൾ അത് കിണറ്റിൽ തിരഞ്ഞു ഞങ്ങൾക്ക് അത് ലഭിച്ചില്ല. ഇമാം ബാജൂരി പറയുന്നു: ഈ മോതിരം നഷ്ടപ്പെട്ട പോയതിൽ ഖിലാഫത്ത് അവസാനിക്കാൻ പോവുകയാണ് എന്നതിലേക്കുള്ള സൂചനയാണ്. പ്രശ്നങ്ങളും സംഘർഷങ്ങളും ഉടലെടുക്കാൻ പോകുന്നു എന്നതിലേക്ക് സൂചനയാണ്. ഉസ്മാൻ(റ)വിൽ നിന്ന് മോതിരം നഷ്ട്ട പ്പെടലോടു കൂടി പ്രശ്നങ്ങൾ ഉടലെടുക്കുകയും അവസാനം അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു.
നബി തങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു കാര്യത്തിലേക്ക് പ്രവേശിക്കുമ്പോൾ. മോതിരം നഷ്ടപ്പെടാതിരിക്കാൻ ഒരു നൂലുകൊണ്ട് വിരലിൽ മോതിരം കെട്ടുമായിരുന്നു. ബാത് റൂമിലേക്ക് പോകുമ്പോൾ, മലമൂത്ര വിസർജനത്തിനു വേണ്ടി പോകുമ്പോൾ നബി തങ്ങൾ മോതിരം അഴിച്ചുവെക്കും.
ബിംബങ്ങൾ ഉണ്ടാക്കപ്പെടുന്ന മഞ്ഞനിറമുള്ള ചെമ്പിനാൽ നിർമ്മിച്ച മോതിരം ധരിച്ച ഒരാൾ നബിതങ്ങളുടെ അടുത്തേക്ക് വന്നു. ഉടനെ നബി തങ്ങൾ പറഞ്ഞു:എന്താ ഒരു ബിംബത്തിന്റെ വാസന. ഉടനെ ആ സ്വഹാബി അതു വലിച്ചെറിഞ്ഞു. പിന്നീട് ഇരുമ്പിന്റെ മോതിരം ധരിച്ചു തിരിച്ചുവന്നു. അപ്പോൾ നബി തങ്ങൾ പറഞ്ഞു നരകാവകാശികളുടെ ആഭരണം പോലെയാണല്ലോ ഞാൻ കാണുന്നത്. അപ്പോൾ അതും അദ്ദേഹം എറിഞ്ഞു. അദ്ദേഹം ചോദിച്ചു യാ റസൂലുള്ള ഞാനെന്തു മോതിരമാണ് ഉണ്ടാക്കേണ്ടത്. നബി തങ്ങൾ പറഞ്ഞു: നീ വെള്ളിമോതിരം ഉണ്ടാക്കി ധരിക്കുക.
Tags

Post a Comment

0 Comments

Ads Area