പുണ്യ നബിയുടെ ഭക്ഷണ രീതി ഭാഗം 18


ഉത്ബത്ബ്നു ഓസ്‌വാൻ(റ) പറയുന്നു:നബി തങ്ങളോട് കൂടെ ഏഴാമത്തെ മെമ്പറായി ഇസ്ലാമിലേക്ക് ഞാൻ കടന്നു വന്നു. ആ സാഹചര്യം ഞാൻ നബി തങ്ങളോട് കൂടെ അനുഭവിച്ചു. ഞങ്ങൾക്ക് അന്ന് മരത്തിന്റെ ഇലകൾ മാത്രമാണ് ഭക്ഷിക്കാൻ ഉണ്ടായിരുന്നത്.അതു കഴിച്ച കാരണത്താൽ  ഞങ്ങളുടെ വായകളിൽ മുറിവ്  സംഭവിച്ചു.
എനിക്ക് ഒരു പുതപ്പ് ലഭിച്ചു ഞാനതിനെ രണ്ടാക്കി ഒന്ന് സഹദ് ബ്നു മാലിക്(റ)വിന് കൊടുത്തു. ഒരു പകുതി കൊണ്ട് ഞാൻ തുണി എടുക്കുകയും ചെയ്തു.
അനസ്(റ)നിവേദനം ചെയ്യുന്നു: നബി തങ്ങൾ പറഞ്ഞു:അല്ലാഹുവിന്റെ മാർഗത്തിൽ ഏറ്റവും കൂടുതൽ ശത്രുക്കളുടെ ഭാഗത്തുനിന്ന് അക്രമം  അനുഭവിച്ചവനാണ്. ഞാൻ സഹിച്ചത് പോലെ ഒരാളും  സ ഹിച്ചിട്ടില്ല.മുപ്പത്   ദിനരാത്രങ്ങൾ കഴിഞ്ഞുപോയ സന്ദർഭം.അന്ന് എനിക്കും ബിലാലിനും (റ) ഒരു ജീവിക്ക് ഭക്ഷിക്കാൻ  മതിയാകുന്ന ഒരു ഭക്ഷണം പോലും ഉണ്ടായിരുന്നില്ല. വളരെ കുറഞ്ഞ ഭക്ഷണം മാത്രമായിരുന്നു ഉണ്ടായിരുന്നത്.
അനസ്
അനസ്(റ)പറയുന്നു: അതിഥികൾ വന്ന ദിവസത്തിലല്ലാതെ നബി തങ്ങളുടെ വീട്ടിൽ രാവിലെയും വൈകുന്നേരവും
ഇറച്ചിയും റൊട്ടിയും ഉണ്ടായിട്ടില്ല.
നൗഫൽ ബിൻ ഇയാസ് (റ)പറയുന്നു:
ഞങ്ങൾ ഒരു ദിവസം അബ്ദുറഹ്മാനുബ്നു ഔഫ്(റ)തങ്ങളോടു  കൂടെയായിരുന്നു.നല്ല കൂട്ടുകാരനാണ് അദ്ദേഹം.
അങ്ങനെ ഞങ്ങൾ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി. വീട്ടിൽ പ്രവേശിച്ച  ഉടനെ അദ്ദേഹം കുളിച്ചു.പിന്നീട് ഒരു പാത്രം റൊട്ടിയും ഇറച്ചിയും ഞങ്ങൾക്ക് മുന്നിൽ വെച്ചു.
അദ്ദേഹം കരഞ്ഞു.
ഞാൻ ചോദിച്ചു:
അബ്ദുറഹ്മാനുബ്നു ഔഫ് തങ്ങളെ എന്തിനാ നിങ്ങൾ കരയുന്നത്?
അദ്ദേഹം പറഞ്ഞു:
പുണ്യ നബിയും അവിടുത്തെ കുടുംബവും ബാർലിയുടെ ഒരു റൊട്ടി കൊണ്ട് വയറുനിറച്ചു  ഭക്ഷിച്ചിട്ടില്ല.ഈ അവസ്ഥയിലാണ്   നബിതങ്ങൾ ഈ ലോകത്തോട് വിട  പറഞ്ഞത്.
അനുസ്(റ) പറയുന്നു:നബി തങ്ങൾക്ക് അല്പം ഈത്തപ്പഴം നൽകപ്പെട്ടു.അപ്പോൾ നബി തങ്ങളെ ഞാൻ നോക്കി. ആ സമയത്ത് വിശപ്പിന്റെ ശക്തി കാരണത്താൽ നബി തങ്ങൾ പിറകോട്ട് ചാരി  ഇരിക്കുകയാണ്.
അബൂ ഉമാമ(റ) ഉദ്ധരിക്കുന്നു:പുണ്യനബി(സ)പറയുകയാണ്: അല്ലാഹു എന്നോട് പറഞ്ഞു: മക്കയിലെ ബത്ഹ
താഴ്വരയിലെ
ചരക്കല്ലുകൾ ഞാൻ സ്വർണമാക്കി തരാം....
ഞാൻ പറഞ്ഞു:വേണ്ട റബ്ബേ.... ഒരു ദിവസം ഞാൻ ഭക്ഷണം കഴിക്കും. മറ്റൊരു ദിവസം ഞാൻ പട്ടിണി കിടക്കും. പട്ടിണി കിടന്നാൽ നിന്നെ ഓർക്കുകയും നിന്നിലേക്ക് മടങ്ങുകയും ചെയ്യും. വയറുനിറച്ച് ഭക്ഷിക്കുമ്പോൾ നിന്നെ സ്തുതിക്കുകയും നിന്നോട് നന്ദി കാണിക്കുകയും ചെയ്യും.

Post a Comment

Previous Post Next Post
close