Ads Area

പുണ്യ നബിയും പഴങ്ങളും(ഭാഗം 19)

നബി തങ്ങൾ ഈത്തപ്പഴം വലതു കയ്യിലും വത്തക്ക (തണ്ണിമത്തൻ)ഇടതു കയ്യിലും പിടിക്കും.
ഈത്തപ്പഴം കഴിക്കുന്നതോടൊപ്പം വത്തക്കയും കഴിക്കും.
വത്തക്ക നബി തങ്ങൾക്ക് വലിയ ഇഷ്ടമായിരുന്നു. നബിതങ്ങൾ ഈത്തപ്പഴം കഴിക്കുകയും അതിന്റെ കുരു ഒരു പാത്രത്തിൽ ഇടുകയും ചെയ്യു.
ഈത്തപ്പഴവും വത്തക്കയും ഒപ്പം കഴിക്കുമ്പോൾ നബിതങ്ങൾ പറയും: ഈത്തപ്പഴത്തിന്റെ ചൂട് വത്തക്കയുടെ തണുപ്പിനെ കുറക്കും. 
വത്തക്കയുടെ തണുപ്പിനെ ഈത്തപ്പഴത്തിന്റെ ചൂടും കുറച്ചു കളയും. നബിതങ്ങൾ റൊട്ടിയും, വത്തക്കയും, മധുരവും ഒന്നിച്ചു കഴിക്കാറുണ്ട്.
ഒരു ദിവസം നബിതങ്ങൾ ഇരിക്കുകയാണ്.  വലതുകൈയ്യിൽ ഈത്തപ്പഴം ഉണ്ട് അതിൽനിന്ന് ഓരോന്ന് എടുത്തു കഴിച്ച് നബി തങ്ങൾ അതിന്റെ കുരു ഇടതുകൈയിൽ വെക്കുന്നു.
അപ്പോൾ ഒരു ആട് സമീപത്തു വന്നു.  ഇടതു കയ്യിലുള്ള കുരു  നബി തങ്ങൾ ആടിന് കാണിച്ചു കൊടുത്തു. ഉടനെ തന്നെ നബി തങ്ങളുടെ കയ്യിൽ നിന്ന് ആ ആട് അത് ഭക്ഷിച്ചു. നബിതങ്ങൾ  വലതു കയ്യിലുണ്ടായിരുന്ന ഈത്തപ്പഴം കഴിക്കുകയും ചെയ്യുന്നുണ്ട്.   ഇത്തപ്പഴം കഴിക്കൽ കഴിഞ്ഞപ്പോൾ ആട്  പിന്തിരിഞ്ഞു പോയി.
അനസ്(റ)പറയുന്നു: നബി തങ്ങൾ ഈത്തപ്പഴവും മഞ്ഞ വത്തക്കയും (ശമ്മാമ്) കഴിക്കുന്നത് ഞാൻ കണ്ടു.കക്കിരിയും ഈത്തപ്പഴവും ഒന്നിച്ച് നബിതങ്ങൾ കഴിക്കാറുണ്ട്.  ആയിഷ ബീവി(റ) പറയുന്നു: അല്ലാഹുവിന്റെ റസൂലിന്റെ അടുത്തേക്ക് എന്നെ പറഞ്ഞയക്കാൻ സമയമായപ്പോൾ എന്റെ തടി നല്ല പുഷ്ടി ഉണ്ടാകാൻ വേണ്ടി എന്റെ ഉമ്മ ഒരുപാട് മരുന്നുകൾ നോക്കി.
പക്ഷേ ഒന്നും എത്തിയില്ല.
അവസാനം ഞാൻ ഈത്തപ്പഴവും കക്കരിയും ഒന്നിച്ചു കഴിച്ചു. ഞാൻ ഭംഗിയും ശരീരപുഷ്ടിയും ഉള്ളവളായി.
ഈത്തപ്പഴം ഉപ്പ് കക്കരി ഇവ ഒന്നിച്ച് നബിതങ്ങൾ കഴിക്കാറുണ്ടായിരുന്നു.  ഉണങ്ങാത്ത പഴങ്ങളായിരുന്നു പുണ്യ നബി തങ്ങൾക്ക് ഏറ്റവും ഇഷ്ടം. നബിതങ്ങൾ മുന്തിരിക്കുലയിൽ നിന്ന് ഓരോന്നോരോന്നായി  തിന്നുമ്പോൾ അതിൽ നിന്നു വീഴുന്ന വെള്ളം മുത്തുകളെ പോലെ അവിടുത്തെ താടിയിൽ ഉണ്ടാകും.
മുഅവ്വിദിന്റെ മകൾ റുബയ്യിഅ(റ) പറയുന്നു:
എന്റെ പിതാവിന്റെ സഹോദരൻ മുആദ് (റ)ഒരുപാത്രം ഈത്ത പഴവുമായി എന്നെ നബിതങ്ങളുടെ അടുത്തേക്കയച്ചു.ആ പാത്രത്തിൽ ചെറിയ കക്കരിയുണ്ട്.
നബി തങ്ങൾക്ക് കക്കരി വലിയ ഇഷ്ടമായിരുന്നു.ഞാൻ അതുമായി നബിതങ്ങടെ അടുത്തെത്തി .അപ്പോൾ റസൂലുല്ലാഹി തങ്ങളുടെ കയ്യിൽ ബഹറൈനിൽ നിന്ന് കൊണ്ടുവരപ്പെട്ട ആഭരണങ്ങളുണ്ട്.അതിൽനിന്നും എനിക്ക്തന്നു.
മരങ്ങളിൽ ആദ്യമുണ്ടാകുന്ന തിന്നാൻ പാകമായ(നല്ലവണ്ണംപാകമാവാത്തപഴം)പഴം നബിതങ്ങൾക്ക് നൽകപ്പെട്ടാൽ രണ്ട് കണ്ണുകളിലും ചുണ്ടുകളിലും അതു വെക്കും.എന്നിട്ട് ഇങ്ങനെ പ്രാർത്ഥിക്കും..ഇതിന്റെതുടക്കം നീ ഞങ്ങൾക്ക് കാണിച്ചുതന്നത് പോലെ അവസാനവും കാണിക്കണേ.......(ഒന്നും നഷ്ടപ്പെടാതെ പഴുത്ത് പാകമാവുന്നത് വരെ നീ നില നിർത്തണേ.....)പിന്നീട് അവ സമീപത്തുള്ള കുട്ടികൾക്ക് നൽകും.മദീനക്കാർആദ്യമുണ്ടാകുന്ന പഴം നബിതങ്ങൾക്ക് കൊണ്ട് കെടുക്കും .അത് സ്വീകരിച്ചയുടനെ നബിതങ്ങൾ ഇങ്ങനെ പ്രാർത്ഥിക്കും.അള്ളാഹുവേ....ഞങ്ങളുടെ പഴങ്ങളിൽ നീ ബറക്കത്ത് നൽകണേ..ഞങ്ങളുടെമദീനയിൽ നീബറക്കത്ത് നൽകണേ...ഞങ്ങളുടെ സ്വാഇലും മുദ്ദിലും നീ ബറക്കത്ത് നൽകണേ....
പിന്നീട് ചെറിയകുട്ടികൾക്ക് അത് നൽകും. 
ഏതെങ്കിലും ഒരു നാട്ടിൽ നബിതങ്ങൾ ചെന്നാൽ ആനാട്ടിലെ പഴങ്ങൾതങ്ങൾ കഴിക്കും ഒഴിവാക്കാറില്ല.
Tags

Post a Comment

0 Comments

Ads Area