Ads Area

പുണ്യ നബിയുടെ ഭക്ഷണ രീതി (ഭാഗം 22)

ആഇശ ബീവി പറയുന്നു:തേനും മധുര പലഹാരവും (മധുരമുള ഭക്ഷണം.പഴം)പുണ്യ നബിക്ക് നല്ല ഇഷ്ടമായിരുന്നു.ഇഷ്ടപാനീയം തേൻ,പാല്.ചില സമയങ്ങളിൽ പാൽ
മാത്രം ഒന്നും ചേർക്കാതെകഴിക്കും.ചിലപ്പോൾ തണുത്ത വെള്ളത്തിൽ ചേർത്ത് കുടിക്കും.പാല് നൽകപ്പെട്ടാൽ നബിതങ്ങൾ പറയും ബറക്കത്ത് പാലും ഈത്തപ്പഴവും ഒന്നിച്ച് കഴിക്കൽ.അവിടുന്ന് പറയും:ഏറ്റവും നല്ല രണ്ട് സാധനം.ആട്,പശു ഇവയുടെ പാലിൽനിന്നും കടഞ്ഞെടുത്ത നെയ്യും ഈത്തപ്പഴവും  ഒന്നിച്ച്  കഴിക്കൽ.അത് വലിയ ഇഷ്ടമായിരുന്നു.നബിതങ്ങളുടെ ഇഷ്ട ഭക്ഷണംഇറച്ചിയായിരുന്നു.പുണ്യ നബിതങ്ങൾ പറയാറുണ്ട്:ഇറിച്ചി  കേൾവി ശക്തി വർധിപ്പിക്കും.ഇഹലോകത്തും പരലോകത്തും ഭക്ഷണങ്ങളുടെ നേതാവുമാണ്.ഏല്ലാ ദിവസവും ഏതെങ്കിലുംഒരു വസ്തു ഭക്ഷിപ്പിക്കാൻ ഞാൻ റബ്ബിനോട് ആവശ്യപ്പെടുകയാണെങ്കിൽ ഇറച്ചി ആവശ്യ പ്പെടുമായിരുന്നു.നബിതങ്ങൾക്ക് ഉമ്മുസലമ ബീവി ശവായ(തീ കൊണ്ട് വേവിച്ച ഇറച്ചി നൽകി നബി തങ്ങൾ അത് കഴിച്ചു.അബ്ദുള്ളാഹിബ്നുൽ ഹാരിസ്(റ) പറയുന്നു;ഞങ്ങൾ നബി തങ്ങളോടൊപ്പം പള്ളിയിൽ വെച്ച് ശവായ കഴിച്ചു. മുഗീറത്ത് ബ്നു ശുഅബ(റ)പറയുന്നു:ഒരുരാത്രി നബി തങ്ങളുടെ കൂടെ ഒരുവിരുന്നിൽ ഞാനും പങ്കെടുത്തു.ശവായ നബി തങ്ങളുടെ മുന്നിൽ കൊണ്ടുവെക്കപ്പെട്ടു.വീതിയുള്ള കത്തികൊണ്ട് നബിതങ്ങൾ കഷ്ണങ്ങൾ മുറിച്ചെടുത്തു.അതിൽനിന്ന് ഒരു കഷ്ണം എനിക്കും തന്നു.മൃഗത്തിന്റെ കരളിറച്ചി നബിതങ്ങൾ കഴിച്ചിരുന്നു.ആടിന്റെ രണ്ട് കയ്യിന്റെ ഇറച്ചി(കുറക്).തോളെല്ല് ഇവയുടെ ഇറച്ചി നബി തങ്ങൾക്ക് വലിയ ഇഷ്ടമായിരുന്നു.അബൂഉബൈദ(റ)പറയുന്നു:നബിതങ്ങൾക്ക് വേണ്ടി ഞാൻ ഒരാടിനെ അറുത്ത് പാകം ചെയ്തു.കുറക് നബിതങ്ങൾക്ക് വലിയ ഇഷ്ടമായതിനാൽ ഒരു കുറക് എടുത്ത് നബിതങ്ങൾക്ക് നൽകി.വീണ്ടും നബിതങ്ങൾ കുറക്ചോദിച്ചു രാണ്ടാമത്തെതും ഞാൻ നൽകി.മൂന്നാമതും നബിതങ്ങൾ കുറക് ചോദിച്ചു.അപ്പോൾ ഞാൻ നബിതങ്ങളോട് ചേദിച്ചു.ഒരാടിന് എത്ര കുറുകുണ്ടാകും ?! ഉടനെ നബിതങ്ങൾ പറഞ്ഞു: അള്ളാഹു സത്യം നീ ചോദ്യം ചോദിച്ചില്ലായിരുന്നെങ്കിൽ ഞാൻ ചോദിക്കുമ്പോഴെല്ലാം നിനക്ക് ധാരാളം കുറുകൾ കിട്ടുമായിരുന്നു.
ആഇശ ബീവി(റ) പറയുന്നു: കുറക് ഇഷ്ടമാണെങ്കിലും സ്ഥിരം നബിതങ്ങൾ അത് കഴിക്കാറില്ല. ആടിന്റെ മുൻഭാഗത്തെ ഇറച്ചിയാണ് തങ്ങൾക്ക് കടുതൽ ഇഷ്ടം.മുതുകിലെ ഇറച്ചിയും നല്ല ഇറച്ചിയാണെന്ന് നബിതങ്ങൾപറഞ്ഞിട്ടുണ്ട്.ളുബാബ ബിൻത് സുബൈർ(റ) നിവേദനം :അവർ അവരുടെ വീട്ടിൽ ഒരു ദിവസം ആടിനെ അറുത്തു.വിവര മറിഞ്ഞ നബിതങ്ങൾ ഒരാളെ അയച്ചു പറഞ്ഞു: നിങ്ങളുടെ ആട്ടിറച്ചിയിൽ നിന്ന് ഞങ്ങൾക്കും കുറച്ച് കഴിക്കണം.വന്ന ആളോട് മഹതി  പറഞ്ഞു: ഇനി ആടിന്റെ പിരടിഭാഗത്തെ ഇറച്ചി മത്രമാണുള്ളത് .അത് നബി തങ്ങൾക്ക് കൊടുക്കാൻ എനിക്ക് ലജ്ജ തോന്നുന്നു നിങ്ങൾ പോവുക.വന്നയാൾ നബിതങ്ങളുടെ സമീപത്ത് ചെന്ന് വിവരംപറഞ്ഞു.നബി തങ്ങൾ അദ്ദേഹത്തോട് പറഞ്ഞു.നീ അവളടുത്ത് ചെന്ന് അത് കൊടുത്തയക്കാൻ പറയുക.അത്ആടിന്റെ നല്ല ഭാഗത്തെ ഇറച്ചിയാണ്.
Tags

Post a Comment

0 Comments

Ads Area