Ads Area

പുണ്യനബിയുടെ പാനീയം (ഭാഗം25)

ആയിഷ ബീവി(റ) പറയുന്നു: നബി തങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാനീയം  തണുത്ത വെള്ളമാണ്.
നബി തങ്ങൾ തേൻ തണുത്ത വെള്ളവുമായി കൂട്ടിക്കലർത്തി കഴിക്കും.
ജാബിർ(റ)പറയുന്നു: നബിതങ്ങൾ ഒരു അൻസാരിയുടെ അടുത്തേക്ക് ചെന്നു.
കൂടെ സിദ്ദീഖ് തങ്ങളുണ്ട്. നബിതങ്ങൾ സലാം പറഞ്ഞു.അദ്ദേഹം സലാം മടക്കി.തോട്ടം
നനക്കുകയായിരുന്നഅദ്ദേഹത്തോട് നബി തങ്ങൾ ചോദിച്ചു:നിന്റെ  അടുത്ത് തോൽ പാത്രത്തിൽ വെച്ച വെള്ളം ഉണ്ടോ? ഇല്ലെങ്കിൽ പാത്രമില്ലാതെ ഞങ്ങൾ കുടിക്കാം....
അദ്ദേഹം ടെന്റിലേക്ക്  പോയി. പാത്രത്തിൽ വെള്ളമൊഴിച്ചു.  അതിലേക്ക് പാലും ഒഴിച്ചു ഞങ്ങളത് കുടിക്കുകയും ചെയ്തു. നബി തങ്ങൾ പതുക്കെ പതുക്കെ  വെള്ളം കുടിക്കും. ശ്വാസം പോലും  വിടാതെ ഒറ്റ ശ്വാസത്തിൽ കുടിച്ച് തീർക്കുകയില്ല. കുടിച്ചതിന്റെ ബാക്കി വലതു ഭാഗത്തുള്ളവർക്ക് കൊടുക്കും. ഇടതു ഭാഗത്ത്‌ ഇരിക്കുന്നവർ ഉന്നതരായാലും അവർക്ക് കൊടുക്കുകയില്ല. വലതു ഭാഗത്തുള്ളവരോട്  പറയും:നിങ്ങൾക്ക് തരുന്നതാണ് സുന്നത്ത്. നിങ്ങക്ക് ഇഷ്ടമുണ്ടെങ്കിൽ മറ്റുള്ളവർക്ക് കൊടുക്കാം.ഇബ്നു അബ്ബാസ്(റ)നിവേദനം:അദ്ദേഹം പറയുന്നു    ഞാനും ഖാലിദ്ബ്ൻ വലീദും നബി തങ്ങളോടൊപ്പം ഉമ്മുൽ മുഅ്മിനീൻ മൈമൂന ബീവി യുടെ വീട്ടിലേക്ക് പോയി.മഹതി ഒരു പാത്രത്തിൽ പാല് കൊണ്ട് വന്നു.നബിതങ്ങൾ കുടിച്ചു.ഞാൻ നബി തങ്ങളുടെ വലതു ഭാഗത്തായിരുന്നു.ഇടത് ഭാഗത്ത് ഖാലിദ് ബ്ൻ വലീദും.
നബിതങ്ങൾ എന്നോട് പറഞ്ഞു:കുടിക്കാൻ അവകാശം നിനക്കാണ്.നിനക്ക് ഇഷ്ടമാണെങ്കിൽ ഖാലിദിന് കൊടുക്കാം.ഞാൻ പറഞ്ഞു:(ഇബ്നു അബ്ബാസ്) തങ്ങളുടെ ഭാക്കി ഞാൻ ഒരാൾക്കും കെടുക്കൂല.പുണ്യ നബിയുടെ ബറക്കത്ത് ആഗ്രഹിച്ചത് കൊണ്ട് മാത്രമാണ് അദ്ദേഹം അത് പറഞ്ഞത്.നബി തങ്ങൾ പറയുന്നു: ഒരാൾക്ക് ഭക്ഷണം ലഭിച്ചാൽ അവൻ ഇങ്ങനെ ദുആ ചെയ്യണം.'' അള്ളാഹുവേ  ഇതിൽ ഞങ്ങൾക്ക് ബറക്കത്ത് നൽകണേ... അതിനേക്കാൾ ഉത്തമമായത് ത ഞങ്ങൾക്ക് ഭക്ഷിപ്പിക്കണേ....
പാല് കുടിച്ചാൽ ഇങ്ങനെ ദുആ ചെയ്യണം.'' ഇതിൽ ഞങ്ങൾക്ക് ബറക്കത്ത് നൽകണേ..... കൂടുതൽ നൽകണേ..'' ഇരുന്നാണ് നബിതങ്ങൾ കുടിക്കുക.നിന്ന് കുടിക്കുന്നത് നിരോധിക്കുകയും ചെയ്തു.ഓരാൾക്ക് നബിതങ്ങൾ സമ്മാനം നൽകാനുദ്ദേശിച്ചാൽ സംസം വെളളം കുടിപ്പിക്കും.നബി തങ്ങൾ മക്കയിൽ നിന്ന് മദീനയിലേക്ക് സംസം ചുമന്ന് കൊണ്ട് വരും.നബി നങ്ങൾ നിന്ന് കുടിച്ചു എന്ന് ചില റിപ്പേർട്ടിൽ വന്നിട്ടുണ്ട്.അതിന്റെ കാരണം.ഒരാൾക്ക് നിന്ന് കുടിക്കേണ്ട സാഹചര്യം വന്നാൽ കുടിക്കുന്നതിന്  വിരോധമില്ല.അനുവദനീയമാണ് എന്ന് അറിയിക്കാൻ മാത്രമാണ്.കബ്ശ (റ)പറയുന്നു:നബി തങ്ങൾ എന്റെ വീട്ടിൽവന്നു. ഞങ്ങളുടെ വീട്ടിൽ തൂക്കിയിട്ട തോൽ പത്രത്തിൽ നിന്ന് കുടിച്ചു. തങ്ങൾ കുടിക്കുന്ന സമയത്ത് ചുണ്ട് തട്ടിയ ഭാഗം ബറക്കത്തിനുവേണ്ടി, രോഗശമനത്തിന് ഉപയോഗിക്കാൻ വേണ്ടിയും ഞാൻ മുറിച്ചെടുത്തു. നബിതങ്ങൾ ഭക്ഷണത്തിലും പാനീയത്തിലും ഊതുകയില്ല.പാത്രത്തിലേക്ക് ശ്വാസം വിടുകയുമില്ല.കുടികുമ്പോൾ മൂന്ന് തവണകളായി കുടിക്കും .എന്നിട്ട് പറയും:ഇങ്ങനെ കുടിക്കുന്നതാണ് ദാഹം തീരാനും,ആരോഗ്യത്തിനും ഏറ്റവും നല്ലത്. കുടിക്കുന്ന പാത്രം വായയുടെ അടുത്തെത്തിയാൽ
ബിസ്മി ചൊല്ലും.കുടിച്ച് പൂരത്തിയായാൽ    അൽഹംദുലില്ല എന്ന്   
പറയും.ഒരിക്കൽ തേനും,പാലും ഒരിമിച്ച് നബിതങ്ങൾക്ക് കൊടുത്തു.ഉടനെ നബിതങ്ങൾ പറഞ്ഞു:ഒരേ സമയത്ത് കുടിക്കാൻ രണ്ട് പാനീയമോ...ഒരു പാത്രത്തിൽ രണ്ട് കൂട്ടാനോ?പിന്നെ നബി തങ്ങൾ പറഞ്ഞു: ഇത് ഞാൻ നിരോധിക്കുന്നില്ല. പക്ഷെ എനിക്ക് വേണ്ട.ഞാൻ ഇത് ഇഷ്ട്ടപ്പെടുന്നില്ല.ഞാൻ വിനയം ഇഷ്ടപ്പെടുന്നു. വിനയമുള്ളവരെ അള്ളാഹു ഉയർത്തും.ഇബ്നുൽ ഖയ്യിം(റ) പറയുന്നു:ഭക്ഷണം കഴിച്ച ഉടനെ നബി തങ്ങൾ വെള്ളം കുടിക്കാറില്ല.പ്രത്യേകിച്ച് ചൂട് വെള്ളവും തണുപ്പ് വെള്ളവും.വെള്ളം കുടിച്ചാൽ നബിതങ്ങൾ ഇങ്ങനെ പറയും:
  الْحَمْدُ لِلَّهِ الَّذِي سَقَانَا عَذْبًا فُرَاتًا بِرَحْمَتِهِ، وَلَمْ يَجْعَلْهُ مِلْحًا أُجَاجًا بِذُنُوبِنَا
Tags

Post a Comment

0 Comments

Ads Area