Ads Area

ഓര്‍ഡര്‍ ചെയ്തത് 27,500 രൂപ വിലയുള്ള ക്യാമറ; കിട്ടിയത് ടൈല്‍ കഷ്ണങ്ങള്‍




കണ്ണൂര്‍: പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്നും ക്യാമറ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് ടൈല്‍സ് കഷ്ണങ്ങള്‍. കണ്ണൂര്‍ സ്വദേശി വിഷ്ണു സുരേഷിനാണ് ഓര്‍ഡര്‍ ചെയ്ത ക്യാമറയ്ക്ക് പകരം ടൈല്‍സ് ലഭിച്ചത്. കഴിഞ്ഞ 20 നാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്നും വിഷ്ണു ക്യാമറ ഓര്‍ഡര്‍ ചെയ്തത്. 27,500 രൂപയായിരുന്നു ക്യാമറയുടെ വില.
ഇ- കാര്‍ട്ട് ലോജിസ്റ്റിക്‌സ് വഴി ഇന്നലെ രാവിലെ പതിനൊന്നരയോടെ പാഴ്‌സല്‍ ലഭിച്ചു. എന്നാല്‍ പാഴ്‌സല്‍ പൊട്ടിച്ചതോടെയാണ് ക്യാമറയ്ക്ക് പകരം ടൈല്‍സ് കഷ്ണങ്ങളാണ് ലഭിച്ചതെന്ന് മനസിലായത്. പ്ലാസ്റ്റിക് കവറിലാണ് പാഴ്‌സല്‍ ലഭിച്ചത്.
ക്യാമറയുടെ യൂസര്‍ മാനുവലും വാറന്റി കാര്‍ഡും പെട്ടിയിലുണ്ടായിരുന്നുവെന്നും വിഷ്ണു പറയുന്നു. ഉടന്‍ തന്നെ ഫ്‌ളിപ്പ്കാര്‍ട്ട് കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടുവെന്നും ഒരാഴ്ച്ചയ്ക്കകം പുതിയ ക്യാമറ അയച്ചു കൊടുക്കുമെന്ന് കമ്പനി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും വിഷ്ണു വ്യക്തമാക്കി.

Tags

Post a Comment

0 Comments

Ads Area