Ads Area

പുണ്യനബിയുടെ റൊട്ടി പാർട്ട് 3 (ഭാഗം 20)



തുടരെ തുടരെ ഒരുപാട് രാത്രികൾ വിശന്ന് ഒട്ടിയ വയറുമായിട്ടാണ് നബിതങ്ങളും അവിടുത്തെ കുടുംബവും ഉറങ്ങിയിരുന്നത്.രാത്രി ഭക്ഷണം കഴിക്കാൻ അവർക്കൊന്നും ഉണ്ടാകാറില്ല.
അവരുടെ അധിക
റൊട്ടിയും ബാർലിയുടേതായിരുന്നു.
ആയിഷ ബീവി പറയുന്നു:വഫാത്താകുന്നത് വരെ നബിതങ്ങളും കുടുംബവും രണ്ട് ദിവസം തുടരെ യവത്തിന്റെ(വാൽ ഗോതമ്പ്) റൊട്ടി കൊണ്ട് വയറ് നിറച്ചു ഭക്ഷണം കഴിച്ചിട്ടില്ല. (അഹ്മദ്).ആയിഷ ബീവിപറയുന്നു:മദീനയിൽ വന്നതിന് ശേഷം നബി തങ്ങൾ വഫാത്താകുന്നത് വരെ നബി തങ്ങളും കുടുംബവും തുടരെ മൂന്ന് ദിവസം താഴ്ന്ന ഗോതമ്പ് കൊണ്ടുണ്ടാക്കിയ ഭക്ഷണം കൊണ്ട് പോലും വയറ് നിറച്ചു ഭക്ഷിചിട്ടില്ല. (ബുഖാരി) 
ആയിഷ ബീവി പറയുന്നു :നബിതങ്ങൾ വഫാത്താകുന്നത് വരെ നബിതങ്ങൾ ഭക്ഷണം കഴിച്ച പാത്രത്തിൽ നിന്ന്    റൊട്ടിയുടെ ഒരു  ചെറിയ കഷ്ണം പോലും മടക്കി കൊണ്ട് പോയിട്ടില്ല (ഉണ്ടാകാറില്ല).അബൂ ഉമാമൽ ബാഹിലി (റ)പറയുന്നു :നബി തങ്ങളുടെ വീട്ടിൽ യവത്തിന്റെ റൊട്ടി പോലും ബാകിയാകാറില്ല.മേൽ പറഞ്ഞ ഹദീസുകളിൽ നിന്ന് അത് വ്യക്തമാണ്.
ആയിഷ ബീവി പറയുന്നു :എന്റെ മടിയിൽ കിടന്ന് നബി തങ്ങൾ വഫാത്തായി. ആ സമയത്തു ഒരു ജീവിക്കു ഭക്ഷിക്കാൻ മതിയായ ഒന്നും ഉണ്ടായിരുന്നില്ല. ഭക്ഷണ പാത്രത്തിൽ അര വസ്ഖ് (അളവ്)യവം ഉണ്ടായിരുന്നു. ഞാൻ അതിൽ നിന്ന് എടുത്തു കഴിക്കും. നബി തങ്ങളുടെ മുഅജിസത്ത്  കാരണം അത്  തീർന്നില്ല. ഒരു ദിവസം  ഞാൻ അത് അളന്നു നോക്കി. അപ്പോൾ  അത്  തീർന്നുപോയി... ഞാൻ  അളന്നില്ലായിരുന്നില്ലങ്കിൽ........... അരിപ്പ കൊണ്ട് അരിക്കാത്ത യവത്തിന്റെ പൊടി കൊണ്ടുണ്ടാക്കിയ റൊട്ടിയാണ് നബി തങ്ങൾ കഴിക്കാറുള്ളത്. ചിലപ്പോൾ അത് തൊണ്ടയിൽ കുടുങ്ങും അപ്പോൾ നബി തങ്ങൾ വെള്ളം കുടിക്കും.
സഹൽ ബിൻ സഹദി(റ)നോട്‌ ചോദിക്കപ്പെട്ടു:നബി തങ്ങൾ നല്ല വണ്ണം പൊടിയാക്കിയ തരിച്ച പൊടി കൊണ്ടുണ്ടാക്കിയ റൊട്ടി കഴിച്ചിട്ടുണ്ടോ? സഹൽ (റ)പറഞ്ഞു :നബി തങ്ങൾ വഫാത്ത് വരെ കഴിച്ചിട്ടില്ല.
അദ്ദേഹത്തോട് വീണ്ടും ചോദിക്കപ്പെട്ടു:അന്ന് അരിപ്പ ഉണ്ടായിരുന്നോ? അദ്ദേഹം പറഞ്ഞു :ഇല്ല. അപ്പോൾ എങ്ങനെയാണ് നിങ്ങൾ യവം ഉണ്ടാക്കിയിരുന്നത്? അദ്ദേഹം പറഞ്ഞു :യവം കയ്യിൽ  വെച്ച് വായ കൊണ്ട് ഊതും. അതിൽ പാറിപ്പോകുന്നത് പോകും. അങ്ങനെ ഞങ്ങൾ ഭക്ഷണമുണ്ടാക്കും.
അനസ് (റ)പറയുന്നു :വഫാത്ത് വരെ നബി തങ്ങൾ മിനുസമുള്ള പത്തിരി കണ്ടതായി എനിക്കറിയില്ല. ആടിനെ അറുത്തു ചൂട് വെള്ളത്തിൽ ഇട്ട് രോമം കളഞ്ഞു തൊലിയോട് കൂടെ വേവിച്ച ആട്ടിറച്ചി നബി തങ്ങൾ നബി തങ്ങൾ കണ്ടിട്ടില്ല(ബുഖാരി).
അനസ് (റ)പറയുന്നു :ഉയർന്ന സ്ഥലത്തിരുന്ന് തീൻ  മേശയിൽ ഇരുന്ന് നബി തങ്ങൾ ഭക്ഷണം കഴിച്ചിട്ടില്ല. ചെറിയ ചെറിയ പാത്രങ്ങളിൽ വ്യത്യസ്തങ്ങളായ വിഭവങ്ങൾ നിരത്തിവെച്ച് നബി തങ്ങൾ ഭക്ഷണം കഴിച്ചിട്ടില്ല.
തഴെ ഒരു സുപ്ര വിരിക്കും അതിൽ ഭക്ഷണം വെച്ച് കഴിക്കും. മസ്‌റൂഖ് (റ)നിവേദനം :ഞാൻ ആയിഷ ബീവിയുടെ വീട്ടിൽ പോയപ്പോൾ മഹതി എനിക്ക് ഭക്ഷണം കൊണ്ട് വന്നുവെച്ച്. മഹതി പറഞ്ഞു :ഞാൻ ഒരു ഭക്ഷണവും  വയറ് നിറച്ച് കഴിക്കാറില്ല. അപ്പോഴേക്കും ഞാൻ കരയും. മസ്‌റൂഖ് (റ)പറയുന്നു :ഞാൻ ആയിഷ ബീവിയോട് ചോദിച്ചു? എന്തിനാണ് നിങ്ങൾ കരയുന്നത്. മഹദി പറഞ്ഞു :അല്ലാഹുവിന്റെ റസൂൽ ഈ ലോകത്തോട് വിട പറഞ്ഞത് ഞാൻ ഓർക്കുകയാണ് ഞാൻ........... അള്ളാഹു  സത്യം ഒരു ദിവസം രണ്ടു തവണ വയറു നിറച്ച് നബി തങ്ങൾ പത്തിരിയും ഇറച്ചിയും കഴിച്ചിട്ടില്ല.
ഇബ്നു അബ്ബാസ്(റ) പറയുന്നു:
Tags

Post a Comment

0 Comments

Ads Area