ഖത്‌മുന്നുബുവ്വത്ത് (പ്രവാചകമുദ്ര ) ഭാഗം 2


നബി തങ്ങൾ മദീനയിൽ വന്നശേഷം സൽമാനുൽ ഫാരിസി (റ )ഒരു സുപ്രയിൽ അല്പം പഴുത്ത ഈത്തപ്പഴവുമായി വന്നു എന്നിട്ടത് നബിയുടെ മുന്നിൽ വെച്ചു  നബി തങ്ങൾ ചോദിച്ചു: സൽമാൻ ഇതെന്താണ്?  അദ്ദേഹം പറഞ്ഞു :
തങ്ങൾക്കും സ്വഹാബികൾക്കുമുള്ള
സ്വദഖയാണ്. നബി തങ്ങൾ പറഞ്ഞു അത് എടുക്കുക നാം സ്വദഖ  ഭക്ഷിക്കുകയില്ല. അപ്പോൾ അദ്ദേഹം അതെടുത്തു കൊണ്ടുപോയി. പിറ്റേദിവസം അതുപോലെ കൊണ്ടുവന്നു നബിയുടെ മുന്നിൽവച്ചു. നബി തങ്ങൾ ചോദിച്ചു ഇതെന്താണ് സൽമാൻ?  അദ്ദേഹം പറഞ്ഞു
തങ്ങൾക്കുള്ള ഹദിയ (സമ്മാനം )അപ്പോൾ നബി തങ്ങൾ സ്വഹാബികളോട് പറഞ്ഞു എടുത്തു കഴിക്കുക. ശേഷം സൽമാൻ നബിയുടെ മുതുകിലുള്ള പ്രവാചക മുദ്ര നോക്കുകയും നബി സല്ലള്ളാഹു അലൈഹി വസല്ലമയെ വിശ്വസിക്കുകയും ചെയ്തു. പിന്നീട് ഒരു ജൂതന്റെ അധീനതയിലായിരുന്നു സല്മാൻ.  അവരുടെ ഈത്തപ്പന തോട്ടത്തിൽ അത് ഫലം നൽകുന്നതുവരെ ജോലി എടുക്കണമെന്ന വ്യവസ്ഥയിൽ ഏതാനും ദിർഹം മുകൾ നൽകി നബിതങ്ങൾ വാങ്ങി മോചന പത്രം എഴുതി അങ്ങനെ നബി തങ്ങൾ ആ തോട്ടത്തിൽ ഈന്തപ്പനകൾ നട്ടുപിടിപ്പിച്ചു. ഒന്നൊഴികെ അതു ഉമർ (റ )നട്ടത്.നബി തങ്ങൾ നട്ട ഈത്തപ്പനകളെല്ലാം ആ വർഷം ഫലം കായ്ച്ചു
ആ ഒന്നൊഴികെ. അതുകണ്ട റസൂൽ വിവരങ്ങൾ ചോദിച്ചു. നബി തങ്ങൾ ചോദിച്ചു ഈന്തപ്പന ക്ക് എന്തുപറ്റി അപ്പോൾ ഉമർ പറഞ്ഞു.യാ റസൂലല്ലാഹ് അത് ഞാനാണ് നട്ടത്. അനന്തരം അത് റസൂൽ പറിച്ചെടുത്തു വീണ്ടും നട്ടു അതോടെ സമയത്തുതന്നെ അതും ഫലം കായ്ച്ചു തുടങ്ങി. സാഇബ് ഇബ്നു യസീദ് (റ )  പറയുന്നു:  ഒരിക്കൽ എൻറെ മാതൃ സഹോദരി എന്നെയും കൂട്ടി നബിയുടെ അടുക്കലേക്ക് പോയി. അവർ പറഞ്ഞു യാ റസൂലള്ളാ എന്റെ  ഈ സഹോദരി പുത്രൻ രോഗം ബാധിച്ചിരിക്കുന്നു.
അപ്പോൾ നബി തങ്ങൾ എന്റെ തല തടവുകയും ബറക്കത്തനായി ദുആ ചെയ്യുകയും ചെയ്തു. നബി തങ്ങൾ വുളു  ചെയ്തപ്പോൾ ബാക്കി വെള്ളം ഞാൻ കുടിക്കുകയും എന്നിട്ട് നബിയുടെ പിന്നിൽ നിൽക്കുകയും ചെയ്തു. അപ്പോൾ അവിടുത്തെ ചുമലുകൾക്കിടയിൽ പ്രവാചക മുദ്ര ഞാൻ നോക്കി. അത് ഹജ്‌ല  പക്ഷിയുടെ മുട്ട പോലെയുണ്ടായിരുന്നു.ആസിം ഇബ്നു ഉമറുബ്നു ഖതാദ:മാതാ മഹദി റുമൈസ പറയുന്നതായി ഉദ്ധരിക്കുന്നു:
നബി തങ്ങൾ  പറയുന്നതായി ഞാൻ കേട്ടു. സഹദ് ബ്നു മുആദ്  മരിച്ച ദിവസം അല്ലാഹുവിൻറെ സിംഹാസനം വിറച്ചു എന്ന് നബിതങ്ങൾ പറയുമ്പോൾ ഞാൻസമീപത്തുണ്ടായിരുന്നു അപ്പോൾ അവിടുത്തെ ചുമലുകൾ ക്കിടയിലെ പ്രവാചക മുദ്ര എനിക്കു വേണമെങ്കിൽ ചുംബിക്കാമായിരുന്നു.              
പരിപൂർണ്ണമായി നബിയുടെ
പരിശുദ്ധ റസൂലിന്റെ  പവിത്രമായ ശരീരത്തിലെ
രണ്ടു ചുമലു കൾക്കിടയിൽപിന്നിലായി  ഇടത്തെ ചുമലിനോട് അടുത്തുകിടക്കുന്ന മറുക് പോലോത്ത ഒരടയാളമായിരുന്നു പ്രവാചക മുദ്ര.  മുൻകാല വേദഗ്രന്ഥങ്ങളിൽ നബിതങ്ങളെ പരിചയപ്പെടുത്താൻ ഉപയോഗിച്ച വിശേഷണങ്ങളിൽ ഒരു വിശേഷണം ഇതായിരുന്നു. ശരീരത്തിൻറെ പിൻവശത്ത് ഇത് സംവിധാനിക്കാൻ ഉള്ള കാരണം ഒന്ന്: ഇതോടുകൂടി പ്രവാചകത്വം അവസാനിച്ചു പുണ്യനബിയുടെ ശേഷം ഇനി ഒരു പ്രവാചകൻ ഇല്ല എന്ന് അറിയിക്കുക.രണ്ടു മനുഷ്യശരീരത്തിൽ പൈശാചിക സ്വാധീനം ഇടതുവ ഭാഗത്തിലൂടെയാണ് അതിനെ തടയുക.

Post a Comment

Previous Post Next Post
close