Ads Area

പരിമളം വീശുന്ന വിയർപ്പ് (ഭാഗം 3)

അനസ് (റ )പറയുന്നു
അവിടുത്തെ മുഖത്തിലെ വിയർപ്പ് കാണുമ്പോൾ മുത്തുകളാണെന്നു തോന്നിപ്പോകും. ഏറ്റവും നല്ല സുഗന്ധമുള്ള കസ്തൂരിയെക്കാൾ പരിമളമായിരുന്നു
പുണ്യനബിയുടെ വിയർപ്പിന്. തണുപ്പ് സമയത്ത് പോലും വഹ്യ്യ് വരുന്ന സമയത്ത് നബിയുടെ നെറ്റിത്തടം വിയർക്കും.അവകൾ മുത്തുകളെ പോലെകാണപ്പെടുകയും ചെയ്യും. നബി തങ്ങൾ മഹതിയായ ഉമ്മുസുലൈം (റ )യുടെ വീട്ടിലേക്ക് വരാറുണ്ടായിരുന്നു. ഉച്ചസമയത്ത് ആ വീട്ടിൽ വിശ്രമിക്കുകയും ഉറങ്ങുകയും ചെയ്യും. നബി തങ്ങൾക്ക് വേണ്ടി നല്ല ഒരു വിരിപ്പ് മഹതി  ഒരുക്കി വെക്കും. അതിൽ കിടന്നുറങ്ങുന്ന നബിയുടെ ശരീരത്തിൽനിന്ന് സുഗന്ധപൂരിതമായ വിയർപ്പ് നിര്ഗളിക്കുമ്പോൾ ബീവി അത് കുപ്പിയിലാക്കും.  സുഗന്ധ ത്തിലേക്ക് ചേർക്കുകയും ചെയ്യും . ഒരു ദിവസം നബി തങ്ങൾ ചോദിച്ചു ഉമ്മുസുലൈം..  എന്താണ് നിങ്ങൾ ചെയ്യുന്നത്?
: റസൂലുല്ലാഹി തങ്ങൾ ധാരാളം വിയർക്കുന്ന പ്രകൃതി ക്കാരനായിരുന്നു.
മഹതിയുടെ മറുപടി ഞങ്ങളുടെ സുഗന്ധത്തിൽ ചേർക്കാനാണ്. അങ്ങയുടെ വിയർപ്പ് ഏറ്റവും വലിയ സുഗന്ധമാണല്ലോ.അതുപോലെ ഞങ്ങളുടെ  കുട്ടികൾക്ക് ബറക്കത്തിന് ഉപയോഗിക്കാനും. നബി തങ്ങൾഉമ്മുസുലൈമിനോട് പറഞ്ഞു. നീ പറഞ്ഞതും ചെയ്തതും സത്യമാണ്. നബിയുടെ മുൻകൈ പട്ടിനേക്കാൾ മിനുസമുള്ളതും കൈ സദാസുഗന്ധ പൂരിതമായിരുന്നു. അത്തർ കച്ചവടക്കാരന്റെ  കൈ പോലെ. നബി തങ്ങൾ സുഗന്ധം ഉപയോഗിച്ചാലും ഇല്ലെങ്കിലും ഇതാണ് അവസ്ഥ. ഒരാൾ നബി തങ്ങളെ ഹസ്തദാനം ചെയ്താൽ അന്നത്തെ ദിവസം മുഴുവൻ അയാളുടെ കയ്യിൽ നബി തങ്ങളുടെ സുഗന്ധം നിൽക്കും. ഏതെങ്കിലും ഒരു കുട്ടിയുടെ തലയിൽ നബിതങ്ങൾ കൈ വെച്ചാൽ  മറ്റു കുട്ടികൾക്കിടയിൽ ആ കുട്ടിയെ നബിതങ്ങളുടെ സുഗന്ധത്താൽ തിരിച്ചറിയും .
ജാബിർ(റ ) പറയുന്നു : അല്ലാഹുവിൻറെ റസൂൽ തൻറെ കവിളിൽ ഒന്നു തലോടി ഞാൻ നബി തങ്ങളുടെ കയ്യിലെ തണുപ്പും സുഗന്ധവും ആസ്വദിച്ചു.
നബിതങ്ങൾ വരുമ്പോൾ അവിടെ സുഗന്ധത്താൽ
എല്ലാവർക്കും അറിയുമായിരുന്നു.
നബിതങ്ങൾ ഒരു വഴിയിൽ പ്രവേശിച്ചാൽ ആ വഴിയിൽ കടന്നുവരുന്ന ഒരാൾക്കറിയാം ഈ വഴിയിലൂടെ നബിതങ്ങൾ പോയിട്ടുണ്ട്.  നബി തങ്ങളുടെ സുഗന്ധത്താൽ ആ വഴി നിറഞ്ഞു നില്ക്കും . ഇതെല്ലാം നബി തങ്ങൾ സുഗന്ധം ഉപയോഗിക്കാത്തസമയത്തെഅവസ്ഥയാണ്. അഥവാ അല്ലാഹു നബി തങ്ങൾക്ക് നൽകിയ അമാനുഷിക  സുഗന്ധം.
ഉത്ബത്ബ്നു ഫർഖദു സുലമി (റ )ന്റെ  ഭാര്യ അയവിറക്കുന്നു : ഞങ്ങൾ നാലു ഭാര്യമാർ ഉണ്ടായിരുന്നു അദ്ദേഹത്തിന്. ഓരോരുത്തരും അദ്ദേഹത്തിൻറെ മുന്നിൽ ചമഞ്ഞൊരുങ്ങി ഏറ്റവും നല്ല സുഗന്ധം ഉപയോഗിക്കാൻ വേണ്ടി മത്സരിക്കുമായിരുന്നു. ഞങ്ങൾ എത്ര  സുഗന്ധം ഉപയോഗിച്ചാലും അവി ടുത്തെ  സുഗന്ധത്തിനാണ് കൂടുതൽ പരിമളം. എന്നാൽ അദ്ദേഹം സുഗന്ധം  ഉപയോഗിക്കാറുമില്ല.  താടിയിൽ അല്പം എണ്ണ തേക്കും. പക്ഷേ അദ്ദേഹത്തിൻറെ സുഗന്ധം ഞങ്ങളെക്കാൾ പരിമളമാണ്‌.  ജനങ്ങൾക്കിടയിലേക്ക് അദ്ദേഹം ഇറങ്ങി ചെന്നാൽ ജനങ്ങൾ പറയും ഉതുബ യുടെ  സുഗന്ധം പോലോത്ത ഒരു സുഗന്ധം ഇതുവരെ ഞങ്ങൾ ആസ്വദിച്ചിട്ടില്ല.  ഒരു ദിവസം ഞാൻ അദ്ദേഹത്തോട് ചോദിച്ചു ഞങ്ങൾ എത്ര ശ്രമിച്ചിട്ടും നിങ്ങളുടെ സുഗന്ധത്തെക്കൾ നല്ല പരിമളം ഞങ്ങളുടെ സുഗന്ധത്തിന് ലഭിക്കുന്നില്ല. എന്താണ് കാരണം?  അദ്ദേഹം  പറഞ്ഞു:ചെറുപ്രായത്തിൽ റസൂലുള്ളാഹി യുടെ കാലഘട്ടത്തിൽ എന്റെ  ശരീരമാസകലം ഒരു രോഗം പിടിപെട്ടു. ഞാൻ നബിതങ്ങളുടെ സമീപത്തു ചെന്ന് എന്റെ  രോഗം ഓർമപ്പെടുത്തി. ഉടനെ നബിതങ്ങൾ എന്നോട് പറഞ്ഞു :നിങ്ങൾ ഡ്രസ്സ് അഴിച്ചുമാറ്റുക.  ഞാൻ എൻറെ ഡ്രസ്സ് അഴിച്ചു മാറ്റി. ഔറത്ത് മാത്രം മറച്ചു  നബിയുടെ മുന്നിലിരുന്നു. അല്ലാഹുവിൻറെ റസൂൽ അവിടുത്തെ ഇരു കരങ്ങളിൽ ഊതുകയും  പിന്നീട് ആ രണ്ട് കൈകളും എന്റെ  ശരീരത്തിന്റെ  ഏകദേശം ഭാഗങ്ങളിൽ നബിതങ്ങൾ തടവി. അന്നുമുതൽ ഇന്നുവരെ നബി തങ്ങളുടെ സുഗന്ധം എന്റെ ശരീരത്തിലുണ്ട്.  അതുകൊണ്ടാണ് നിങ്ങൾ എത്ര ശ്രമിച്ചിട്ടും നിങ്ങളുടെ സുഗന്ധം എന്റെ സുഗന്ധത്തെ മറികടക്കാൻ കഴിയാത്തത്.
ഒരാൾ നബി തങ്ങളുടെ സമീപത്ത് വന്നിട്ട് പറഞ്ഞു : നബിയെ എന്റെ മകളുടെ വിവാഹം നിശ്ചയിക്കപ്പെട്ടിരിക്കുന്നു.   എന്തെങ്കിലും ഒരു സഹായം തങ്ങൾ എനിക്ക് നൽകണം. നബി തങ്ങളുടെ കയ്യിൽ അപ്പോൾ ഒന്നും ഉണ്ടായിരുന്നില്ല. ആ മനുഷ്യനോട് നബി തങ്ങൾ പറഞ്ഞു : നിങ്ങൾ നാളെ വരിക കൂടെ വായ  വിശാലമായ ഒരു കുപ്പിയും  മരത്തിൻറെ ചെറിയ ഒരു കഷ്ണവും.പിറ്റേ ദിവസം രാവിലെ അദ്ദേഹം വന്നു. നബിതങ്ങൾ അദ്ദേഹത്തെ സ്വീകരിച്ചു. അല്ലാഹുവിൻറെ റസൂൽ കയ്യിൽ നിന്ന് നിർഗളിക്കുന്ന വിയർപ്പ് മുഴുവനും ആ കുപ്പിയിലാക്കി .  എന്നിട്ട് അദ്ദേഹത്തോട് പറഞ്ഞു: നിങ്ങളുടെ മകളോട്  നിങ്ങൾ പറയുക  ഈ മരക്കഷ്ണം  ഇതിൽ മുക്കി സുഗന്ധമാക്കി  ഉപയോഗിക്കുക. ആ പെൺകുട്ടി നബിയുടെ കല്പന മാനിച്ചു.അതിൽനിന്ന് എപ്പോഴെങ്കിലും ശരീരത്തിൽ തേച്ചാൽ മദീന മുഴുവനും അതിൻറെ സുഗന്ധം അടിച്ചു വീശുമായിരുന്നു. അതുകൊണ്ടുതന്നെ ആ വീട്ടുകാർ അറിയപ്പെട്ടത് സുഗന്ധ വീട് എന്ന പേരിലാണ്.
പുണ്യ നബിയുടെ വഫാത്തിന് ശേഷവും ആ സുഗന്ധം നിലച്ചിട്ടില്ല. നബിതങ്ങൾ വഫാത്തായ ഉടനെ സിദ്ധീഖ് റളിയള്ളാഹു അൻഹു നബി തങ്ങളുടെ ചാരത്തേക്ക്
കടന്നുവന്ന് രണ്ട് കണ്ണുകൾക്കിടയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞ വാക്ക്. നബിയെ തങ്ങൾ വഫാത്തായപ്പോഴും ജീവിച്ചപ്പോഴും സുഗന്ധം. തിങ്കളാഴ്ച വഫാത്തായ നബി തങ്ങളെ ബുധനാഴ്ച രാത്രി മറവ് ചെയ്യുമ്പോഴും ശരീരം സുഗന്ധം. അലി റളിയള്ളാഹു അൻഹു പറയുന്നുണ്ട് നബി തങ്ങളുടെ മയ്യത്ത് കുളിപ്പിക്കുമ്പോഴും നല്ല സുഗന്ധംമായിരുന്നു.
Tags

Post a Comment

0 Comments

Ads Area