Ads Area

പുണ്യനബിയുടെ ഭക്ഷണ രീതി പാർട്ട് 5 (ഭാഗം 21)

കഅ്ബ്‌ ബ്നു ഉജ്റത്ത്(റ)നിവേദനംചെയ്യുന്നു:നബിതങ്ങൾമൂന്ന് വിരലുകൾ ഉപയോഗിച്ച്(തളളവിരൽ,അതിനോടടുത്ത വിരൽ,നടുവിരൽ)ഭക്ഷണം കഴിക്കുന്നത് ഞാൻകണ്ടു.ഭക്ഷണം കഴിച്ച് കൈകഴുകുന്നതിനു മുമ്പ് മൂന്ന് വിരലുകളും ഊമ്പും.ഊമ്പുന്ന രൂപം.ആദ്യം നടുവിലെ വിരൽ.പിന്നീട് അടുത്തവിരൽ .അവസാനം തള്ളവിരൽ. ചൂടുള്ള ഭക്ഷണം പുണ്യനബിക്ക് ഇഷ്ടമില്ല.ചൂട് മാറിയശേഷം മാത്രമാണ് ഭക്ഷിക്കുക.അവിടുന്ന്പറയും:ചൂടുള്ളഭക്ഷണത്തിൽ ബറക്കത്തില്ല.അത്കൊണ്ട് ഭക്ഷണം നിങ്ങൾ തണുപ്പിക്കുക.അള്ളാഹു ചൂടിനെ നമ്മുക്ക് ഭക്ഷിപ്പിച്ചിട്ടില്ല.ചില സമയങ്ങളിൽ നാല് വിരൽ ഉപയോഗിച്ചും ഭക്ഷിച്ചിട്ടുണ്ട്.രണ്ട് വിരൽ ഉപയോഗിച്ച് ഒരിക്കലും നബിതങ്ങൾ ഭക്ഷണംകഴിച്ചിട്ടില്ല.അവിടുന്ന്പറഞ്ഞു:അത് പിശാചിന്റെ തീറ്റയാണ്.ഭക്ഷണ പാത്രം നല്ലവണ്ണം വിരൽ കൊണ്ട് വടിച്ചെടുത്ത് കഴിക്കും.അവടുന്ന് പറയും ഭക്ഷണത്തിന്റെ അവസാനത്തിലാണ് ബറക്കത്ത്.ഭക്ഷണംകഴിച്ചാൽ രണ്ട് കയ്യും നല്ലവണ്ണം കഴുകും. ബാക്കി വെള്ളം കൊണ്ട് മുഖംതടവും.നബി തങ്ങൾ പറഞ്ഞു:ഇറച്ചി കഴിച്ചാൽ കൈ നല്ല വണ്ണം കഴുകി അതിന്റെ വാസന നിങ്ങൾ കളയുക .അല്ലാത്ത പക്ഷം നിങ്ങളുടെ അടുത്തുള്ള മനുഷ്യർക്ക് പ്രയാസമാകും.
നബിതങ്ങൾ പറയുന്നു:ഞാൻ ചാരിയിരുന്ന് ഭക്ഷണം കഴിക്കാറില്ല.മുട്ടു കുത്തി ഭക്ഷണത്തിൽ മുഖം കുത്തി വീണ് ഭക്ഷിക്കുന്നത് നബി തങ്ങൾ നിരോധിചിരിക്കുന്നു. ഭക്ഷണം കഴിക്കുമ്പോൾ ഇടതു കയ്യിന്റെ മേൽ ചാരണം കൊള്ളുന്നത് നബി തങ്ങൾ നിരോധിച്ചിരിക്കുന്നു.
ഹലാലായ ഭക്ഷണം നബിതങ്ങൾ ഒഴിവാക്കാറില്ല.
ഈത്തപ്പഴ,റൊട്ടി, മാംസം,മധുരം,തേൻ, പാൽ, ഇവ നബിതങ്ങൾ കഴിച്ചിരുന്നു. സഹദാമിൽ ജെർമി (റ)നിവേദനം:അദ്ദേഹം പറയുന്നു :ഞാൻ അബൂ മൂസൽ അശ്അരിയുടെ (റ)സാമീപത്തി  രിക്കുമ്പോൾ. അവിടുത്തേക്ക് കോഴി ഇറച്ചി കൊണ്ട് വരപ്പെട്ടു. ഞങ്ങളിൽ ഒരാൾ കഴിക്കാതെ മാറി നിന്നു. അബൂ മൂസ ചോദിച്ചു :എന്താ മാറി നില്കുന്നത്.? അദ്ദേഹം പറഞ്ഞു :കോഴി മ്ലേച്ചമായ വസ്തുക്കൾ കഴിക്കുന്നത് ഞാൻ കണ്ടു. അന്ന് ഞാൻ സത്യം ചെയ്തു ഞാൻ കോഴി ഇറച്ചി കഴിക്കൂല.....  അബൂ മൂസ (റ)അദ്ദേഹത്തോട് പറഞ്ഞു :ഇങ്ങോട്ട് വരൂ ...
നബി തങ്ങളൾ കോഴി ഇ റച്ചി കഴിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
സഫീന (റ)പറയുന്നു :ഞാൻ നബി തങ്ങളുടെ കൂടെ ഹുബാറ (കൊക്ക്)പക്ഷിയുടെ മാംസം കഴിച്ചു. (ഹുബാറ:കഴുത്തും കൊക്കും നീളമുള്ള നല്ല വണ്ണം പറക്കുന്ന ചാരനിറമുള്ള പക്ഷി). വേട്ടയാടി കൊണ്ട് വരുന്ന പക്ഷിയുടെ മാംസം നബി തങ്ങൾ കഴിക്കും.നബി തങ്ങൾ ആയിഷ ബീവിയോട് പറയും ആയിഷാ..... ഭക്ഷണം പാകം ചെയ്യുമ്പോൾ അതിൽ ചുരങ്ങ കൂടുതൽ  ചേർക്കണം.കാരണം അത് ദുഃഖ ഹൃദയങ്ങൾക്ക് ശക്തി നൽകും.ശരീദ് 
(റൊട്ടിയും,മാംസവും, ചുരങ്ങയും. ചെറിയ കഷ്ണമാക്കി മിക്സ് ചെയ്തു ണ്ടാക്കിയ വിഭവം)നബി തങ്ങൾ കഴിക്കും.ചുരങ്ങ വലിയ ഇഷ്ടമായിരുന്നു. പുണ്യ നബി പറയും ചുരങ്ങ എന്റെ സഹോദരൻ യൂനുസ് നബിയുടെ മരമാണ്‌. ജാബിർ ബിൻ താരിഖ് (റ) പറയുന്നു :ഒരു ദിവസം ഞാൻ നബി തങ്ങളുടെ അടുത്തെത്തി. അപ്പോൾഅവിടെ  ചുരങ്ങ മുറിക്കപ്പെടുന്നത് ഞാൻ കണ്ടു. ഉടനെ ഞാൻ ചോദിച്ചു എന്താ ഇത്? നബി തങ്ങൾ പറഞ്ഞു :ഇത് കൊണ്ട് നമ്മുടെ ഭക്ഷണം നമ്മൾ വർദ്ദിപ്പിക്കും. അനസ് (റ)പറയുന്നു :ഒരു തയ്യൽക്കാരൻ സ്വഹാബി ഭക്ഷണമുണ്ടാക്കി നബി തങ്ങളെ ക്ഷണിച്ചു.അനസ് (റ)പറയുന്നു :ഞാനും നബി തങ്ങളുടെ കൂടെ ആ വിരുന്നിൽ പങ്കെടുത്തു. നബി തങ്ങളുടെ മുന്നിൽ യവത്തിന്റെ റൊട്ടിയും, ചുരങ്ങക്കറിയും, ഉണക്കി വേവിച്ച ഇറച്ചിയുമുണ്ട്.അനസ് (റ)പറയുന്നു:സുപ്രയുടെ എല്ലാ ഭാഗങ്ങളിലും ചുരങ്ങയുടെ കഷ്ണങ്ങൾ തിരയുന്നത് ഞാൻകണ്ടു.അന്ന് മുതൽഎനിക്ക്ചുരങ്ങയോട് വലിയ ഇഷ്ടമായി.ഈഹദീസ് .വിശദീകരിച്ച് ഇമാം നവവി(റ)പറയുന്നു:ചുരങ്ങയെ ഇഷ്ടം വെക്കൽ സുന്നത്താണ്.നബിതങ്ങൾക്ക്ഇഷടമുള്ള മുഴുവൻ വസ്തുക്കളെ ഇഷ്ടം വെക്കലും സുന്നത്താണ്.
Tags

Post a Comment

0 Comments

Ads Area