Ads Area

മുത്ത്നബിയുടെ ചിരി (ഭാഗം5)



ചിരി മൂന്ന് വിധമാണ്.ചിരി. പുഞ്ചിരി.പൊട്ടിച്ചിരി.  എന്നാൽ. നബിതങ്ങളുടെ ചിരി അധികസമയവും പുഞ്ചിരിയായിരുന്നു. തങ്ങൾചിരിക്കുന്നസമയത്ത് പല്ല്  വെളിവാകുമ്പോൾ ഇരുട്ടുള്ളരാത്രിയിൽ മിന്നൽ പ്രകാശം വെളിവാകും പോലെ പ്രകാശിക്കും.  അബ്ദുല്ലാഹിബിന് ഹാരിസ് (റ )പറയുന്നു: നബിയെപോലെ പുഞ്ചിരിക്കുന്ന ഒരാളെയും ഞാൻ കണ്ടിട്ടില്ല. ആയിഷ ബീവി പറയുന്നു :അണ്ണാക്ക് വെളിവാക്കുന്ന രൂപത്തിൽ നബി തങ്ങൾ വായ് മുഴുവനും തുറന്നു ചിരിച്ചത് ഞാൻ കണ്ടിട്ടില്ല.  സംസാരിക്കുമ്പോൾ പുഞ്ചിരിച്ചു സംസാരിക്കും. ചിരിശക്തമായാൽനബിതങ്ങൾ വായിൽ കൈ വെക്കും. ഏറ്റവും ചിരിക്കുന്ന വരും പരിശുദ്ധരുമായിരുന്ന നബിതങ്ങൾ. അധികസമയം പുഞ്ചിരിയാണെങ്കിലുംചിലസമയങ്ങളിൽ അണപ്പല്ലുകൾവെളിവാകുന്നരൂപത്തിലും ചിരിച്ചിട്ടുണ്ട്.
സഅദ്ബിൻഅബീവഖാസ് ഖന്തക്ക് യുദ്ധദിവസത്തിൽ അണപ്പല്ലുകൾവെളിവാകുന്ന രൂത്തിനബിതങ്ങൾചിരിച്ചത് ഞാൻ കണ്ടിട്ടുണ്ട്.
മുത്ത്നബി തങ്ങളുടെ കരച്ചിൽ
നബി തങ്ങൾ പൊട്ടിച്ചിരിക്കാത്തതുപോലെതന്നെ ശബ്ദമുയർത്തി കരഞ്ഞിട്ടുമില്ല. എന്നാൽ കണ്ണുനീർ ഒഴുകാറുണ്ട് ഉമ്മത്തിന്റെ കാര്യത്തിൽ ഭയപ്പെട്ടും, അല്ലാഹുവിനെ ഭയപ്പെട്ടും,ഖുർൻ കേൾക്കുന്ന സമയത്തും, ചില സന്ദർഭങ്ങളിൽ രാത്രി നിസ്കാരങ്ങളിലും  കരയാറുണ്ടായിരുന്നു.
അബ്ദുല്ലാഹിബിനു ഷഹീർ പറയുന്നു: ഞാൻ ഒരു ദിവസം നബി തങ്ങളുടെ ചാരത്തേക്ക് പോയി അപ്പോൾ നബി തങ്ങൾകരഞ്ഞു കൊണ്ട് നിസ്കരിക്കുകയാണ്.   പാത്രത്തിലെ വെള്ളം തിളക്കുന്നതു പോലെയുള്ള ഒരു  ശബ്ദവുമുണ്ട്.
അബ്ദുല്ലാഹിബ്നു മസ്ഊദ് പറയുന്നു: നബിതങ്ങൾ എന്നോട് പറഞ്ഞു നിങ്ങഖുർആൻ ഓതുക ഞാൻ കേൾക്കട്ടെ. ഞാൻ ചോദിച്ചു അല്ലാഹുവിൻറെ റസൂലേ നിങ്ങൾക്കല്ലേ ഖുർആൻ ഇറക്കപ്പെട്ടത്. ഞാൻ നിങ്ങൾക്ക് ഓതിത്തരികയോ?  നബി തങ്ങൾ പറഞ്ഞു: മറ്റൊരാളിൽ ഓതുന്നത് കേൾക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു.
ഇബ്നു മസ്ഊദ്(റ ) പറയുന്നു: ഞാൻ സൂറത്തുന്നിസാഅ് ഓതി 41മത്തെആയത്തെത്തിയപ്പോൾ. നബി തങ്ങളുടെ രണ്ടു  കണ്ണുകളിൽ നിന്നും കണ്ണുനീർ ഒലിക്കുന്നത് ഞാൻ കണ്ടു.
ഇബ്നു അബ്ബാസ്(റ )പറയുന്നുനബിതങ്ങളുടെ മകളായ സൈനബാ ബീവിയുടെ ചെറിയ കുട്ടിയെ എടുത്തു അവിടുത്തെ മുന്നിൽ കിടത്തി നബിതങ്ങളുടെ മുന്നിൽ വെച്ച് തന്നെ ആ കുഞ്ഞ് മരണപ്പെടുകയുംചെയ്തു.
ഉമ്മു ഐമൻ (റ )നിലവിളിച്ചു കരഞ്ഞു അപ്പോൾ നബി തങ്ങൾ ചോദിച്ചു: റസൂലിന്റെ മുന്നിൽവച്ച് കരയുകയാണോ?
ഉടൻ ഉമ്മു അയ്മൻ (റ ) ചോദിച്ചു:നബിയേ  നിങ്ങൾ കരയുന്നുത് ഞാൻ കണ്ടിട്ടുണ്ടല്ലോ?. ഉടനെ നബി തങ്ങൾ പറഞ്ഞു: ഞാൻ നിങ്ങൾ കരയുന്നത് പോലെ അട്ടഹസിച്ചു കരഞ്ഞിട്ടില്ല. കാരുണ്യത്തിന്റെ കണ്ണുനീർ ഒഴുകുകയായിരുന്നു. റസൂലുല്ലാഹി തങ്ങളുടെ
മകളായ ഉമ്മുകുൽസും(റ )ന്റെ  ജനാസ ഖബറടക്കത്തിൽ നബിതങ്ങളോട് കൂടെ ഞങ്ങൾ പങ്കെടുത്തു ആ സമയത്ത് ഖബറിൻ സമീപത്തിരുന്ന് നബി തങ്ങൾ രണ്ട് കണ്ണുനീർ  ഒലിപ്പിക്കുന്നത് ഞാൻ കണ്ടു.
സഹാബിയായ ഉസ്മാനുബ്നു മള്ഊൻ  വഫാത്തായപ്പോൾ നബിതങ്ങൾ  അദ്ദേഹത്തെ ചുംബിക്കുകയും  കരയുകയും ചെയ്യുന്നത്  ഞാൻ കണ്ടു എന്ന്  ആയിഷ ബീവി പറയുന്നുണ്ട്

വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 
📲 6282807373
_Share all groups_
Tags

Post a Comment

0 Comments

Ads Area