മിശ്രിത രൂപത്തിലാക്കി യാത്രക്കാരന്റെ കാലുകളിൽ കെട്ടിവച്ച് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 50 ലക്ഷം രൂപയുടെ സ്വർണം പിടികൂടികരിപ്പൂർ: മിശ്രിത രൂപത്തിലാക്കി യാത്രക്കാരന്റെ കാലുകളിൽ കെട്ടിവച്ച് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 50 ലക്ഷം രൂപയുടെ സ്വർണം കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. ഇത്തിഹാദ് വിമാനത്തിൽ അബുദാബിയിൽനിന്ന് എത്തിയ കണ്ണൂർ സ്വദേശി ഷഹ്ജാസ് ആണു പിടിയിലായത്.


1.71 കിലോഗ്രാം കണ്ടെടുത്തതായി കസ്റ്റംസ് അറിയിച്ചു. കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണർ നിഥിൻ ലാൽ, അസിസ്റ്റന്റ് കമ്മിഷണർ ഡി.എൻ.പന്ഥ്, സൂപ്രണ്ടുമാരായ ഗോകുൽദാസ്, ബിമൽദാസ്, ഐസക് വർഗീസ്, ഉദ്യോഗസ്ഥരായ അഭിനവ്, വിജിൽ, റഹീസ്, ശിൽപ, രാമേന്ദർ, ഫ്രാൻസിസ് എന്നിവരാണു സ്വർണം പിടിച്ചത്.

Post a Comment

Previous Post Next Post
close