Ads Area

ഇനി മലയാളത്തിലും വഴി പറയും; 50-ഓളം ഭാഷകളില്‍ വിവര്‍ത്തനങ്ങള്‍ നല്‍കാന്‍ ഒരുങ്ങി ഗൂഗിള്‍ മാപ്പ്



യാത്രകളില്‍ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് ഗൂഗിള്‍ മാപ്പ്. ഇക്കുറി യാത്രികരെ സഹായിക്കാന്‍ പുതിയ സവിശേഷതകളുമായാണ് ഗൂഗിള്‍ മാപ്പ് എത്തിയിരിക്കുന്നത്. മലയാളം ഉള്‍പ്പെടെ 50-ഓളം ഭാഷകളില്‍ വിവര്‍ത്തനങ്ങള്‍ നല്‍കുന്ന തരത്തിലാണ് ഗൂഗിള്‍ മാപ്പ് സജ്ജമാക്കിയിരിക്കുന്നത്.
സഞ്ചാരികള്‍ക്ക് ഒരു സ്ഥലത്തിന്റെ പേര് കേള്‍ക്കാനോ അല്ലെങ്കില്‍ ആവശ്യമുള്ള ഭാഷയില്‍ ലാന്‍ഡ് മാര്‍ക്ക് ഉച്ചത്തില്‍ കേള്‍ക്കാനോ ഇതിലൂടെ സാധിക്കും. ലാന്‍ഡ് മാര്‍ക്കിനു സമീപം ഒരു ചെറിയ സ്പീക്കര്‍ ഐക്കണ്‍ ഉണ്ടാകും. ഈ ഐക്കണ്‍ ക്ലിക്ക് ചെയ്താല്‍ ലൊക്കേഷനെ കുറിച്ച് കൂടുതല്‍ അറിയാനും വിവര്‍ത്തനങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്യും.
യാത്ര പോകേണ്ട സ്ഥലപേര് ടൈപ്പ് ചെയ്തു കൊടുത്ത് യാത്ര തുടങ്ങിയാല്‍ മലയാളത്തില്‍ നിര്‍ദ്ദേശങ്ങള്‍ ലഭിക്കും. നേരത്തെ നാലുചക്ര വാഹനങ്ങള്‍ക്കായിരുന്നു ഗൂഗിള്‍ മാപ്പ് വഴികാട്ടിയായത്. എന്നാല്‍ ഇരു ചക്ര വാഹനക്കാര്‍ക്കായി പുതിയ കുറേ വഴികള്‍ കാണിച്ചു തുടങ്ങിയതോടെ ബൈക്ക് യാത്രക്കാരും ഗൂഗിള്‍ മാപ്പിന്റെ ഇഷ്ടക്കാരായിട്ടുണ്ട്.


Post a Comment

0 Comments

Ads Area