Ads Area

ദഫ് റാത്തിബ് 57ാം വാർഷികവും പഞ്ചദിന പ്രഭാഷണവും ഡിസംബർ 3 മുതൽ അട്ടഗോളിയിൽ

പൈവളികെ: മുഹ്യിദ്ധീൻ ജുമാ മസ്ജിദ് കമ്മിറ്റി അട്ടഗോളി രിഫാഇയ്യ ദഫ് റാത്തീബ് 57ാം വാർഷികവും പഞ്ചദിന പ്രഭാഷണവും ഡിസംബർ 3 മുതൽ അട്ടഗോളി ജുമാ മസ്ജിദ് അംഗണത്തിൽ വെച്ച് ആരംഭിക്കും. ഡിസംബർ 3 ചൊവ്വാഴ്ച്ച് മഗ്രിബിന് ശേഷം നടക്കുന്ന ഉദ്ഘാടന സമ്മേളനം അൽ ഹാജ് യൂസുഫുൽ ഖാസിമിയുടെ അദ്ധ്യക്ഷതയിൽ സയ്യിദ് യാസീൻ ഉബൈദുല്ല സഅദി അൽ ബുഖാരി ബായാർ ഉദ്ഘാടനം ചെയ്യും.അബ്ദുൽ ഹമീദ് ഫൈസി ആദൂർ മുഖ്യ പ്രഭാഷണം നടത്തും. പി.ബി.എം മൗലവി,അബ്ബാസ് സഖാഫി അട്ടഗോളി, ശരീഫ് മദനി ബായാർ, അബ്ദുസ്വമദ് സുഹ്രി കടമ്പാർ, ഹമീദ്ഹാജി കോടിയടുക്ക, യൂസുഫ് ഹാജി എ.കെ, ബാംഗ്ലൂർ അബൂബക്കർ ഹാജി  തുടങ്ങിയവർ സമ്പന്ധിക്കും.ഉസ്മാൻ സഖാഫി തലക്കി സ്വാഗതം പറയും.
തുടർന്നുള്ള ദിവസങ്ങളിൽ ഉമർ സഖാഫി ആനക്കല്ല്,സയ്യിദ് യാസീൻ ഉബൈദുല്ല സഅദി ബായാർ, അബ്ദുൽ മജീദ് ബാഖവി കൊടുവള്ളി തുടങ്ങിയവർ പ്രഭാഷണം നടത്തും.
ഡിസംബർ 7 ന് ശനിയാഴ്ച്ച മഗ്രിബിന് ശേഷം നടക്കുന്ന സമാപന സംഗമം വാർഷിക ദഫ് റാത്തീബ് മജ്ലിസോടെ തുടക്കമാകും.ഇബ്രാഹിം മുസ്ലിയാർ കനിയാല റാത്തീബിന് നേതൃത്വം നൽകും. തുടർന്നു   അൽഹജ്  ഹുസൈൻ സഅദി കെ.സി റോഡ് മുഖ്യ പ്രഭാഷണം നടത്തും.അബ്ദുറസാഖ് സഖാഫി അട്ടഗോളി സ്വാഗതവും ഇബ്രാഹിം അരിയള നന്ദിയും പറയും.

Post a Comment

0 Comments

Ads Area