പുണ്യനബിയുടെ ശബ്ദം (ഭാഗം 6)

അനസ് (റ )നിവേദനം
നബി തങ്ങൾ പറഞ്ഞു:
മുഖവും ശബ്ദവും ഭംഗിയുള്ള വരായിട്ടല്ലാതെ ഒരു നബിയും നിയോഗിക്കപ്പെട്ടിട്ടില്ല. അവരിൽ ഏറ്റവും നല്ല മുഖസൗന്ദര്യവും ശബ്ദ മാധുര്യവുമുള്ളവർ നിങ്ങളുടെ നബിയായിരുന്നു.
മറ്റുള്ളവരുടെ ശബ്ദം കേൾക്കാത്ത സ്ഥലത്തേക്ക് നബി തങ്ങളുടെ ശബ്ദം കേൾക്കുമായിരുന്നു ബറാഹ് (റ )പറയുന്നു :നബി തങ്ങൾ ഞങ്ങൾക്ക് ഒരു പ്രഭാഷണം ചെയ്തു വീടുകൾകുള്ളിലി രിക്കുന്ന പെൺകുട്ടികൾ വരെ അത് കേൾക്കുകയും ചെയ്തു. ആയിഷ (റ )പറയുന്നു :ഒരു വെള്ളിയാഴ്ച ദിവസം നബി തങ്ങൾ മിമ്പറിൽ ഇരുന്നു എന്നിട്ട് ജനങ്ങളോട് പറഞ്ഞു എല്ലാവരും ഇരിക്കൂ.... മദീനയിലെ ഒരു തോട്ടത്തിലായിരുന്ന അബ്ദുല്ലാഹിബ്നു റവാഹ(റ)അത് കേട്ടപ്പോൾ ഉടനെതന്നെ തോട്ടത്തിൽ ഇരുന്നു നബിതങ്ങളുടെ കൽപ്പന അനുസരിച്ചുകൊണ്ട്.
അബ്ദുറഹ്മാനുബ്നു മുആദ് (റ)  പറയുകയാണ് മിനയിൽ വെച്ച് നബി തങ്ങൾ ഒരു പ്രസംഗം നടത്തി ഞങ്ങളെല്ലാവരും അതു കേട്ടു ഞങ്ങൾ ഞങ്ങളുടെ വീടുകളുടെ അകത്തളങ്ങളിലായിരുന്നു. ഉമ്മു ഹാനി(റ) സ്മരിക്കുകയാണ്: നബി തങ്ങൾ അർദ്ധരാത്രി കഅബയുടെ ചാരത്ത് വെച്ച് ഖുർആൻ ഓതുന്നത് ഞങ്ങൾ കേൾക്കുമായിരുന്നു. ആ സമയത്ത് ഞങ്ങൾ വീടിന്റെ  അകത്തായിരിക്കും. അപ്പോൾ ഏറ്റവും നല്ല ശബ്ദമാധുര്യം എല്ലാവർക്കും ഒരു  ഉപകരണവുമില്ലാതെ കേൾപ്പിക്കാൻ കഴിയുന്ന ശബ്ദത്തിന്റെ  ഉടമയായിരുന്നു പുണ്യറസൂൽ.ബറാഹ് (റ )പറയുന്നു:ഒരു ഇശാ നിസ്കാരത്തിൽ നബിതങ്ങൾ വത്തീനി  സൂറത്ത് ഓതുന്നത് ഞാൻ കേട്ടു. കേൾക്കാൻ നല്ല മാധുര്യമായിരുന്നു.
*പുണ്യനബിയുടെ കോപം*
നബി തങ്ങൾ ദേഷ്യപ്പെടേണ്ട സ്ഥലങ്ങളിൽ ദേഷ്യപ്പെടും
അവിടുത്തെ മുഖത്തേക്ക് നോക്കിയാൽ അത് അറിയുകയും ചെയ്യും. ദേഷ്യപ്പെട്ടു കഴിഞ്ഞാൽ രണ്ടു കവിളുകൾ  ചുവന്നു തുടിക്കും.നിൽക്കു കയാണെങ്കിൽഇരിക്കും.   ഇരിക്കുകയാണെങ്കിൽ കിടക്കും.
കോപസമയത്ത് അലി(റ)ഹുവല്ലാത്ത ആരും നബി തങ്ങളോട് അഭിമുഖീകരിക്കാറില്ല.  അപൂർവ്വം സന്ദർഭങ്ങളിൽ മാത്രമാണ് നബി തങ്ങൾ ദേഷ്യപ്പെടാറുള്ളത്. ദേഷ്യപ്പെട്ടാൽ തന്നെ പെട്ടെന്ന് അടങ്ങും.   അല്ലാഹുവിൻറെ കാര്യത്തിനു വേണ്ടി മാത്രമാണ് അവിടുന്ന് ദേഷ്യപ്പെട്ടത്.സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടിയോ സ്വന്തം കാര്യങ്ങള്ക്ക് വേണ്ടിയോ ദേഷ്യപ്പെട്ടിട്ടില്ല.
അനിഷ്ടമായ വല്ലതും
നബി തങ്ങൾക്ക് തോന്നിയാൽ അവിടുത്തെ മുഖത്തിൽ അത് എടുത്തു കാണിക്കുമായിരുന്നു സന്തോഷ് ഘട്ടങ്ങളിൽ  പൂർണചന്ദ്രനെപ്പോലെ മുഖം പ്രകാശിക്കും.   സന്തോഷ ഘട്ടത്തിൽ അവിടുത്തെ മുഖം കണ്ണാടി പോലെയായിരിക്കും.
ഒരു വസ്തുവിനെ പ്രതിബിംബം ആ മുഖത്ത് പതിയും.
വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക
 6282807373
Share all groups

Post a Comment

Previous Post Next Post
close