നബി തങ്ങളുടെ കാഴ്ച ഭാഗം 8

പകൽ വെളിച്ചത്തിൽ കാണുന്നതു പോലെ രാത്രിയുടെ ഇരുട്ടിലും നബി തങ്ങൾക്ക് കാണാൻ കഴിയുമായിരുന്നു.
മുൻഭാഗത്ത് ഉള്ളവരെ കാണുന്നതു പോലെ തിരിഞ്ഞു നോക്കാതെ തന്നെ പിൻഭാഗത്തുള്ള വരെയും കാണും. രാപകൽ വ്യത്ത്യാസമില്ലാതെ സുരയ്യാ നക്ഷത്രങ്ങളിലെ 11 നക്ഷത്രത്തെയും നബി തങ്ങൾക്ക് കാണാൻ കഴിയുമായിരുന്നു. ഒരു വീട്ടിൽ നബിതങ്ങൾ ഇരുന്നാൽ ആ വീട് പ്രകാശിക്കും. പച്ചപ്പ് ,  (മരങ്ങൾ, ചെടികൾ) ഓറഞ്ച്, ഒലിക്കുന്ന വെള്ളം,ചുവന്ന ആപ്പിൾ ഇവകളിലേക്ക്  നോക്കുന്നത് നബിതങ്ങൾക്ക് വലിയ ഇഷ്ടമായിരുന്നു.
ഖൽബകത്തുള്ളത് കാണാൻ
കഴിയുന്നവരായിരുന്നു മുഹമ്മദ് റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം. ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്ന ഹദീസിൽ കാണാം. അല്ലാഹുവാണ് സത്യം എനിക്ക് നിങ്ങളുടെ  റുകൂഉം നിങ്ങളുടെ ഭയഭക്തിയും അവ്യക്തമല്ല .അതെല്ലാം എനിക്ക് വ്യക്തമായി കാണുന്നുണ്ട്.
അബ്ബാസ്(റ)പറയുന്നു:
നബി തങ്ങൾക്ക് ഒരു സുറുമക്കുപ്പി ഉണ്ടായിരുന്നു. അതിൽ നിന്ന് ഓരോ രാത്രിയിലും ഉറങ്ങുന്നതിനു മുമ്പ് അവിടുന്ന് കണ്ണിൽ എഴുതാറുണ്ടായിരുന്നു. വലതു കണ്ണിൽ മൂന്നുതവണ. ഇടതു കണ്ണിൽ മൂന്നുതവണ.
നബിതങ്ങൾ പറഞ്ഞു: നിങ്ങൾ ഉറങ്ങുന്ന സമയത്ത് അഞ്ജനം ഉപയോഗിക്കുക. കാരണം അത് കണ്ണിന് തെളിച്ചം നൽകുന്നതും. മുടി മുളപ്പിക്കുന്നതുമാണ്‌.
നബി തങ്ങൾ പറയുന്നു: നിങ്ങളുടെ സുറുമകളിൽ  ഏറ്റവും ഉത്തമമായത് അഞ്ജനമാകുന്നു.

Post a Comment

Previous Post Next Post
close