പുണ്യ നബിയും സുഗന്ധവും {ഭാഗം 9}

അനസ് (റ ) പറയുന്നു: പുണ്യറസൂൽ(സ)ന്  സുഗന്ധം ഉപയോഗിക്കാൻ ഒരു പാത്രം ഉണ്ടായിരുന്നു. നബി തങ്ങൾ കസ്തൂരി എടുക്കുകയും അതുകൊണ്ട്
തലയും താടിയും തടവും.തലയിൽ  പുരട്ടുകയും ചെയ്യും. അനസ്(റ)ന് ഒരാൾ സുഗന്ധം നൽകിയാൽ അത് തട്ടുകയില്ല.  അദ്ദേഹം പറയുമായിരുന്നു നബിതങ്ങൾ സുഗന്ധം നൽകിയാൽ അത് സ്വീകരിക്കും.നബി തങ്ങൾ പറയുന്നു: നിങ്ങൾക്ക് ആരെങ്കിലും സുഗന്ധച്ചെടി  നൽകിയാൽ നിങ്ങൾ അത് സ്വീകരിക്കണം നിരസിക്കരുത്.
നല്ല സുഗന്ധം നബി തങ്ങൾക്ക് വളരെ ഇഷ്ടമായിരുന്നു.
നബി തങ്ങൾക്ക് ദുനിയാവിൽ  ഏറ്റവും ഇഷ്ടപ്പെട്ട വസ്തുക്കളിൽ ഒന്ന് സുഗന്ധമാണ്.
വെള്ളിയാഴ്ച ദിവസം, രണ്ടു പെരുന്നാൾ ദിവസം,ഇഹ്ഹറാം ചെയ്യുന്ന സമയത്ത്, ഖുർആൻ ഓതുക, ഇൽമ്  പഠിക്കുക, ദിക്ർ ചൊല്ലുക,  ശാരീരിക ബന്ധത്തിൽ ഏർപ്പെടുക, ഈ സമയങ്ങളിൽ സുഗന്ധം ഉപയോഗിക്കൽ സുന്നത്താണ്.

Post a Comment

Previous Post Next Post
close