വംശീയ വിദ്വേഷങ്ങൾ കാമ്പസുകളിൽ പെരുകുന്നത് തടയണം : എസ്_എസ്_എഫ്


രാജ്യത്തെ ഉന്നത കലാലയങ്ങൾകകത്ത് വംശീയവിദ്വേഷങ്ങൾ തുടർച്ചയാവുകയാണെന്നാണ് ഫാത്വിമ ലത്വീഫിന്റെ ആത്മഹത്യയിലൂടെ ബോധ്യപ്പെടുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ലെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ഐ.ഐ.ടി പ്രവേശന പരീക്ഷയിൽ അഖിലേന്ത്യതലത്തിൽ ഒന്നാമതെത്തിയ ഒരു വിദ്യാർത്ഥിനിക്ക്‌പോലും ഭയപ്പാടോടു കൂടെയാണ്  കാമ്പസിനകത്ത് ജീവിക്കേണ്ടിവരുന്നത്. എന്റെ പേര്തന്നെ ഒരു പ്രശ്നമാണ് എന്ന ഫാത്വിമയുടെ വാക്കുകളും എന്റെ ജന്മം തന്നെയണ് എന്റെ ദുരന്താന്ത്യം എന്ന രോഹിത് വെമുലയുടെ വാക്കുകളും ജാതി വെറിയുടെയും വർഗീയതയുടെയും ഇടങ്ങളായി രാജ്യത്തെ ഉന്നത കലാലയങ്ങളടക്കം മാറിക്കഴിഞ്ഞു എന്നതിന്റെ സൂചനയാണ്. ജാതിബോധവും വർഗീയ മനോഭാവവും അക്കാദമിക്ക് സമൂഹത്തിനകത്ത് കുത്തിവെക്കാൻ ശ്രമിക്കുന്നവർക്ക് മെറിറ്റിലൂടെതന്നെ ഇത്തരം ഇടങ്ങളിലേക്ക് കയറിവരുന്നവരെ സഹിക്കാനാകുന്നില്ല എന്നതിലേക്കാണ് ഫാത്വിമയുടെ മരണം സൂചന നൽകുന്നത്. ഒരു വിദ്യാർത്ഥിയെ മാനസികമായി തളർത്തിയും ചീത്തവിളിച്ചും ആത്മഹത്യയിലേക്ക് കൊണ്ടെത്തിക്കുകയാണിവിടെ. ഉയർന്ന റാങ്കുമായി രാജ്യത്തെ ഉന്നത കലാലയങ്ങളിൽ തല ഉയർത്തി നിൽക്കാൻ ഒരു മുസ്‌ലിം വിദ്യാർത്ഥിയെ അനുവദിക്കില്ലെന്ന ധാർഷ്ട്യമാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. മാനവീകതയുടെയും ഉയർന്ന ജനാധിപത്യ ബോധത്തിന്റെയും ഇടങ്ങളാകേണ്ട കാമ്പസുകളെ പ്രാകൃത ജാതി ബോധത്തിലേക്ക് തിരികെ നടത്താൻ ശ്രമിക്കുന്നവർക്കെതിരെ വിദ്യാർഥി സമൂഹം ജാഗ്രത പുലർത്തണം. ഫാത്വിമയുടെ മരണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നിലപാട് സ്വീകരിക്കണം. കേരള തമിഴ്‌നാട് സർക്കാറുകൾ ഉഭയകക്ഷി ചർച്ചയിലൂടെ ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കണം.
#SSF #JusticeForFathimaLatheef #IITChennai #Suicide #Communalism #Racism

Post a Comment

Previous Post Next Post
close