പുണ്യനബിയുടെ ശക്തിയും ആരോഗ്യവും ഭാഗം7

ഏറ്റവും വലിയ ശക്തി മാനായിരുന്നു നബിതങ്ങൾ. മക്കയിൽ റുകാന എന്ന പേരിലറിയപ്പെടുന്ന ആരോഗ്യവാനായ ഗുസ്തി മാനുണ്ടായിരുന്നു. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് അദ്ദേഹത്തോട് മത്സരം നടത്താൻ പല ആളുകളും വരാറുണ്ടായിരുന്നു. എല്ലാവരെയും അയാൾ പരാജയപ്പെടുത്തും. ഒരു ദിവസം നബി സല്ലല്ലാഹു അലൈഹി വസല്ല മക്കയിലൂടെ നടന്നുപോകുമ്പോൾ അദ്ദേഹത്തെ കണ്ടുമുട്ടി. നബിതങ്ങൾ അദ്ദേഹത്തോട് ചോദിച്ചു: നീ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ? ഞാൻ ക്ഷണിക്കുന്ന ഇസ്ലാമിനെ നീ  ഉൾക്കൊള്ളുന്നില്ലേ?   റുകാന പറഞ്ഞു:മുഹമ്മദ് നബിയേ നിങ്ങൾ സത്യവാനാണെന്നതിന് വല്ല തെളിവും ഉണ്ടോ?  നബി തങ്ങൾ പറഞ്ഞു: ഞാൻ നിന്നെ ഗുസ്തിയിൽ പരാജയപ്പെടുത്തിയാൽ നീ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുമോ?  റുകാന  പറഞ്ഞു :അതെ വിശ്വസിക്കാം.നബി തങ്ങൾ പറഞ്ഞു: എന്നാൽ തയ്യാറാവുക. റുകാന  വിശദീകരിക്കുന്നു: ഞാൻ ഗുസ്തിക്ക് തയ്യാറായി.  അല്ലാഹുവിൻറെ റസൂൽ റുകാനയുടെ അടുത്തേക്ക് ചെന്നു റുകാനയെ കീഴ്പ്പെടുത്തി. റുകാന അത്ഭുതപ്പെട്ടു. വീണ്ടും  നേരിടാൻ റുകാന ആവശ്യപ്പെട്ടു. രണ്ടാംതവണയും  പരാജയപ്പെട്ടു. വീണ്ടും ആവശ്യപ്പെട്ടു മൂന്നാം തവണയും റുകാനക്ക് പരാജയം തന്നെ. അപ്പോൾ റുകാന  അത്ഭുതത്തോടെ പറഞ്ഞു.: നിങ്ങൾ വല്ലാത്ത അത്ഭുതം തന്നെ... അബുൽ അസ്‌വദിൽ ജുഹമി  വലിയ ശക്തിമാനാ യിരുന്നു. മൃഗത്തിന്റെ  തോല് വിരിച്ച് അതിൽ അദ്ദേഹം നിൽക്കും. ചുറ്റു ഭാഗത്തുനിന്നും ആളുകൾ പിടിച്ചു  വലിക്കും അദ്ദേഹത്തെ തള്ളിയിടാൻ വേണ്ടി. എത്ര വലിച്ചാലും. തോൽ കഷ്ണങ്ങളായി മുറിയും.അദ്ദേഹം നിന്ന സ്ഥലത്തുനിന്ന് അനങ്ങാതെ നിൽക്കുകയും ചെയ്യും. ഒരനക്കവും അദ്ദേഹത്തിനു സംഭവിക്കുകയില്ല. നബി തങ്ങൾ അദ്ദേഹത്തെ ഗുസ്തിക്ക് ക്ഷണിച്ചു. അദ്ദേഹം പറഞ്ഞു. എന്നെ തള്ളിയിട്ടാൽ ഞാൻ നിങ്ങളെ കൊണ്ട് വിശ്വസിക്കാം. നബി തങ്ങൾ അദ്ദേഹവുമായി ഗുസ്തി നടത്തി അദ്ദേഹത്തെ തള്ളിയിട്ടു. പക്ഷേ അദ്ദേഹം വിശ്വസിച്ചില്ല.യസീദ് ബ്നു റുകാന  നബിയുടെ സമീപത്ത് വന്നു. കൂടെ 300 ആടുകളുണ്ട്. അദ്ദേഹം നബി തങ്ങളോട് ചോദിച്ചു.  ഗുസ്തി നടത്താൻ തയ്യാറുണ്ടോ. നബി തങ്ങൾ തിരിച്ചു ചോദിച്ചു: നിന്നെ ഗുസ്തിയിൽ ഞാൻ പരാജയപ്പെടുത്തിയാൽ നീ എനിക്ക് എന്ത് തരും?  അദ്ദേഹം പറഞ്ഞു: നൂറ് ആടുകളെ.അങ്ങനെ നബി തങ്ങൾ അദ്ദേഹവുമായി മൽപ്പിടുത്തം നടത്തി.അദ്ദേഹത്തെ പരാജയപ്പെടുത്തി.  വീണ്ടും അദ്ദേഹം മത്സരത്തിന് നബിതങ്ങളെ വിളിച്ചു. നബിതങ്ങൾ ചോദിച്ചു. നിന്നെ പരാജയപ്പെടുത്തിയാൽ നീ എന്തു തരും. അദ്ദേഹം പറഞ്ഞു :100ആട്. രണ്ടുപേരും മത്സരിച്ചു. നബിതങ്ങൾ  അദ്ദേഹത്തെ പരാജയപ്പെടുത്തി. വീണ്ടും അദ്ദേഹം ചോദിച്ചു ഇനി നിങ്ങൾ തയ്യാറുണ്ടോ?നബി തങ്ങൾ പറഞ്ഞു അതേ തയ്യാറുണ്ട് . രണ്ടുപേരും മൽപ്പിടുത്തം നടത്തി. അദ്ദേഹത്തെ നബിതങ്ങൾ പരാജയപ്പെടുത്തി.
ഉടനെ അദ്ദേഹം നബി തങ്ങളോട് പറഞ്ഞു: നിങ്ങല്ലാത്ത ഒരാളും  എന്നെ ഭൂമിയിൽ തള്ളിയിട്ടിട്ടില്ല. അദ്ദേഹം പറഞ്ഞു നിങ്ങളോടായിരുന്നു എനിക്ക് ഏറ്റവും ദേഷ്യം.  ഇപ്പോൾ അതു മാറി. ഞാൻ ഇതാ വിശ്വസിച്ചിരിക്കുന്നു. അല്ലാഹുവിന്റെ റസൂൽ അദ്ദേഹം നൽകിയ ആടുകളെ അദ്ദേഹത്തിന് തന്നെ തിരിച്ചു നൽകി. നേരത്തെ പറഞ്ഞ റുക്കാന എന്നവരുടെ മകനാണ് ഇദ്ദേഹം. രണ്ടുപേരും നബി തങ്ങളോട് മൽപ്പിടുത്തം ഗുസ്തി നടത്തിയിട്ടുണ്ട്.
(അൽ  ഇസാബ )
അബ്ബാസ് സഖാഫി കാവുംപുറം
(ഖത്തീബ് മുഹിമ്മാത്ത്)

Post a Comment

Previous Post Next Post