അയോധ്യയില്‍ പള്ളി പണിയാന്‍ ഭൂമി നല്‍കരുത് ;ഹിന്ദു മഹാസഭ ഹര്‍ജി നല്‍കിയേക്കുംന്യൂഡൽഹി:
അയോധ്യയിൽ പള്ളി പണിയാൻ അഞ്ചേക്കർ ഭൂമി നൽകണമെന്ന സുപ്രീംകോടതി വിധിക്കെതിരെ ഹിന്ദു മഹാസഭ പുന:പരിശോധന ഹർജി നൽകിയേക്കും. തർക്കഭൂമിയിൽ ക്ഷേത്രം നിലനിന്നിരുന്നതായി കോടതി കണ്ടെത്തിയതിനാൽ ഇനി എന്തിനാണ് പള്ളി പണിയാൻ സ്ഥലം വിട്ടുനൽകുന്നതെന്നാണ് ഹിന്ദു മഹാസഭയുടെ ചോദ്യം. ക്ഷേത്രം തകർത്താണ് തർക്കഭൂമിയിൽ പള്ളി പണിഞ്ഞതെന്നും അതിനാൽ പള്ളി പണിയാൻ ഇനി സ്ഥലംവിട്ടുനൽകേണ്ടതില്ലെന്നും ഹിന്ദു മഹാസഭ വാദിക്കുന്നു. പുന:പരിശോധന ഹർജി നൽകുന്നത് സംബന്ധിച്ച് മഹാസഭ ഭാരവാഹികളും മുതിർന്ന അഭിഭാഷകരും കൂടിയാലോചിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന. കഴിഞ്ഞദിവസമാണ് വർഷങ്ങൾനീണ്ട അയോധ്യ ഭൂമിതർക്ക കേസിൽ സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. തർക്കഭൂമിയിൽ ക്ഷേത്രം പണിയാമെന്നും പള്ളിക്കായി പകരം അഞ്ചേക്കർ ഭൂമി കണ്ടെത്തിനൽകണമെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി.

Post a Comment

Previous Post Next Post
close