കുവൈറ്റിൽ തിരമാലകളിൽപെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചുകുവൈത്ത് സിറ്റി> കുവൈറ്റിൽ മലയാളി യുവാവ് മുങ്ങി മരിച്ചു. കണ്ണൂര് പേരാവൂര് അനുങ്ങോട് മനതണ പന്തപ്ലാക്കൽ സനിൽ ജോസഫ് ആണ് മുങ്ങി മരിച്ചത്. കടലിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളുടെ കുട്ടികള് തിരമാലകളില് അകപ്പെടുകയും കുട്ടികളെ രക്ഷിക്കാനായി ഉടനെ കടലിലിറങ്ങിയ സനില് കുട്ടികളെ രക്ഷപെടുത്തി കരയ്ക്കെത്തിച്ചു.

എന്നാല് തൊട്ടുപിന്നാലെ എത്തിയ തിരമാലകളിൽ പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര് ഓടിക്കൂടി സനിലിനെ രക്ഷപെടുത്തി എയര് ആംബുലന്സില് മുബാറഖിയ ആശുപത്രിയില് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.കുടുംബത്തോടൊപ്പമായിരുന്നു സനിൽ കടലിൽ കുളിക്കാനായി എത്തിയത്.

ഭാര്യ സിമി തോമസ് സബാ ആശുപത്രിയില് സ്റ്റാഫ് നഴ്സാണ് . മക്കള് അമേയ എലിസബത്ത് സനില്, അനയ മേരി സനിൽ


Post a Comment

Previous Post Next Post
close