Ads Area

നിദ ഫാത്തിമക്ക് വീട് നിര്‍മിച്ചു നല്‍കുമെന്ന് എംഎസ്എഫ് ഹരിത



വയനാട്: നിദ ഫാത്തിമക്ക് വീട് നിര്‍മിച്ചു നല്‍കുമെന്ന് എംഎസ്എഫ് ഹരിത. എംഎസ്എഫ് ഹരിത സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്നിയാണ് ഇക്കാര്യം ഫേസ്ബുക് കുറിപ്പിലൂടെ അറിയിച്ചത്. എംഎസ്എഫ് ഹരിതയുടെ സംസ്ഥാന കമ്മിറ്റിയാണ് നിദക്കായുള്ള വീടിന്റെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്.അധ്യാപകരുടെ അനാസ്ഥ ചൂണ്ടിക്കണിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിച്ച നിദ ഫാത്തിമക്ക് യങ് ഇന്ത്യ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെയാണ് എംഎസ്എഫിന്റെ അറിയിപ്പ് വന്നിരിക്കുന്നത്.പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്ല ഷെറിന് വേണ്ടി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ സധൈര്യം സംസാരിച്ച നിദ ഫാത്തിമക്ക് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ യങ് ഇന്ത്യ പുരസ്‌കാരമാണ് ലഭിച്ചത്.സുല്‍ത്താന്‍ ബത്തേരി സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് നിദ ഫാത്തിമ.
സര്‍വജന സ്‌കൂളിലെ അധ്യാപകര്‍ അനാസ്ഥ കാണിച്ചുവെന്ന് ഷെഹ്ലക്ക് പാമ്പ് കടിയേറ്റതിന് പിന്നാലെ മാധ്യമങ്ങളിലൂടെ പറഞ്ഞത് നിദയും ഷെഹ്ലയുടെ സഹപാഠികളുമായിരുന്നു.ഡിസംബറില്‍ പ്രശസ്തിപത്രവും ശില്‍പവും പൊന്നാടയും അടങ്ങുന്ന പുരസ്‌കാരം നിദക്ക് സമ്മാനിക്കുമെന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് അറിയിച്ചു.
അധ്യാപകരുടെ അനാസ്ഥ മൂലമാണ് ഷെഹ്ലക്ക് ചികിത്സ വൈകിയതെന്ന് ഉള്‍പ്പടെയുള്ള സ്‌കൂള്‍ അധികൃതരുടെ വീഴ്ചകള്‍ നിദ ഫാത്തിമ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അക്കമിട്ട് നിരത്തിയിരുന്നു.സര്‍വ്വജന സ്‌കൂളിലെ കീര്‍ത്തന കെ,നിദ ഫാത്തിമ,വിസ്മയ,ശഹദിയ്യ ശരീഫ്,ഫാത്തിമ ഷഹ്മി,കീര്‍ത്തി എന്നീ ആറ് വിദ്യാര്‍ത്ഥിനികളെ ചൊവ്വാഴ്ച മൂന്ന് മണിക്ക് സുല്‍ത്താന്‍ ബത്തേരി സ്വതന്ത്ര മൈതാനിയില്‍ വെച്ച് എംഎസ്എഫ് ഹരിത സംസ്ഥാന കമ്മിറ്റി ആദരിക്കുന്നുവെന്നും സംസ്ഥാനാധ്യക്ഷ മുഫീദ തെസ്നി അറിയിച്ചു. കീര്‍ത്തനയും നിദയുമാണ് മാധ്യമങ്ങളിലൂടെ അധ്യാപകര്‍ കൃത്യസമയത്ത് ഷെഹ്ലയെ ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് ആദ്യമായി ആരോപിച്ചത്.


Post a Comment

0 Comments

Ads Area