Ads Area

കേരള പോലീസ് ഓടിച്ചിട്ട് പിടിക്കില്ലആപ്പിലൂടെ പിടിക്കും; പുതിയ സംവിധാനം അടുത്ത മാസം പകുതിയോടെ

തിരുവനന്തപുരം: നിയമലംഘകരെ പിടികൂടാന്‍ ശാസ്ത്രീയമാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം നടപ്പാക്കാനൊരുങ്ങി കേരള പോലീസ്. ട്രാഫിക് നിയമം ലംഘിക്കുന്നവരെ പിടികൂടാന്‍ ടോട്ടല്‍ ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് എന്ന ആത്യാധുനിക സംവിധാനം ഉപയോഗിക്കും.

മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിയമലംഘനം കണ്ടെത്തി പിഴയീടാകുന്ന സംവിധാനം ഡിസംബര്‍ പകുതിയോടെ നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ട്. നാഷണല്‍ ഇന്‍ഫൊമാറ്റിക്സ് സെന്റര്‍(എന്‍ഐസി) തയ്യാറാക്കുന്ന ആപ്പാണ് ഇതിനായി കേരള പോലീസ് ഉപയോഗിക്കുക. പദ്ധതിയുടെ ഭാഗമായി ആപ്പിനെ പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും വിവരശേഖരവുമായി ബന്ധപ്പെടുത്തിയാണ് നിയമലംഘകരെ പിടികൂടുക.
നിയമലംഘകരെ പിടികൂടാന്‍ ശാസ്ത്രീയമാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്നും ഇതിലൂടെ റോഡിലേക്ക് കയറിനിന്ന് ഗതാഗതം തടയുന്ന രീതി ഒഴിവാക്കണമെന്നും ജസ്റ്റീസ് രാജ വിജയരാഘവന്‍ നിര്‍ദേശം നല്‍കിയിരുന്നു. പോലീസുകാരുടെയും ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണില്‍ ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക വഴി നിയമലംഘനങ്ങളുടെ ചിത്രം തത്സമയം പകര്‍ത്തന്‍ സാധിക്കും. തുടര്‍ന്ന് നിയമലംഘനം നടന്ന തീയതി, സമയം, സ്ഥലം ഉള്‍പ്പെടെ രേഖപ്പെടുത്തിയ ചിത്രം ഡിജിറ്റല്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തിലേക്ക് അയക്കും. ചിത്രത്തെ വിശകലനം ചെയ്ത ശേഷം പിഴത്തുക നിശ്ചയിച്ച് പിഴയടയ്ക്കാനുള്ള നോട്ടീസ് മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് ഉടമയ്ക്ക് ലഭിക്കും.
ഇതിനു പുറമെ സ്വന്തമായി നമ്പര്‍ പ്ലേറ്റുകള്‍ തിരിച്ചറിയാനും ഹെല്‍മറ്റില്ലാത്തവരെയും സിഗ്‌നല്‍ അവഗണിക്കുന്നവരെയും തിരിച്ചറിയാനും സാധിക്കുന്ന നിര്‍മ്മിത ബുദ്ധി (എഐ) അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കാമറകളും സ്ഥാപിക്കും. പദ്ധതിക്ക് 180 കോടിയാണ് ചെലവ്. എന്നാല്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ ഈ ഡിജിറ്റല്‍ സംവിധാനത്തിന് കഴിയില്ല

Post a Comment

0 Comments

Ads Area