Ads Area

വീണ്ടും ആള്‍ക്കൂട്ട കൊലപാതകം ; ബംഗാളില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു



പശ്ചിമ ബംഗാളിലെ കൂച്ച്‌ബെഹര്‍ ജില്ലയില്‍ പശുക്കടത്തെന്നാരോപിച്ച് രണ്ടു പേരെ ആള്‍ക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തി. നമ്പര്‍ പ്ലേറ്റില്ലാത്ത ഒരു വാഹനത്തില്‍ പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ചാണ് കൊലപ്പെടുത്തിയത്. ആക്രമണവുമായി ബന്ധപ്പെട്ട് 13 പേരെ അറസ്റ്റുചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
പ്രകാശ് ദാസ് (32), ബബുല്‍ മിത്ര (37) എന്നിവരെയാണ് പുലര്‍ച്ചെ 5.30ന് ഇരുപതോളം ആളുകള്‍ ചേര്‍ന്ന് ആക്രമിച്ചത്. അവരുടെ പിക്ക്അപ് വാനില്‍ പശുക്കളെ കണ്ടെന്നാരോപിച്ചായിരുന്നു ആക്രമണം.
അക്രമിസംഘം വാഹനം പരിശോധിക്കാതെ രണ്ടുപേരെയും വാഹനത്തില്‍ നിന്ന് വലിച്ച് പുറത്തിട്ട് വടിയും കല്ലും കൊണ്ട് അടിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും സംഘം കടന്നുകളഞ്ഞെന്നും പൊലീസ് പറഞ്ഞു. അക്രമികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കി.

Post a Comment

0 Comments

Ads Area