അയോധ്യകേസ്: കോടതിവിധി മാനിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തികാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍

അയോധ്യകേസിൽ കോടതിവിധി എല്ലാവരും അംഗീകരിക്കണം. രാജ്യത്തിന്റെ നിയമസംവിധാനത്തിനും ജനാധിപത്യമാർഗത്തിനും അകത്തുനിന്നുകൊണ്ടുമാത്രം ഇക്കാര്യത്തിൽ അഭിപ്രായപ്രകടനം നടത്തണം. രാജ്യചരിത്രത്തിൽത്തന്നെ ഏറ്റവും സുപ്രധാന കേസുകളിലൊന്നാണിത്. ഇന്ത്യ മാത്രമല്ല, അന്താരാഷ്ട്ര സമൂഹവും വിധി ഉറ്റുനോക്കുന്നുണ്ട്. വിധിവരുമ്പോൾ വിശ്വാസിസമൂഹം സംയമനത്തോടെ അതിനെ കാണണം. ആഘോഷത്തിനോ നിയമത്തിന്റെ അതിരുകടന്നുള്ള പ്രതിഷേധത്തിനോ തുനിയാതെ നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയോടും ജുഡീഷ്യറിയോടുമുള്ള പ്രതിജ്ഞാബദ്ധത കൂടുതൽ കരുതലോടെ ഊട്ടിയുറപ്പിക്കേണ്ട സന്ദർഭമാണിത്. വികാരപ്രകടനങ്ങൾക്ക് ഒരുനിലയ്ക്കും ആരും മുതിരരുത്. ഇതിന്റെ പേരിൽ രാജ്യത്ത് ഒരു കലാപം സൃഷ്ടിക്കപ്പെടരുത്. ബാബ്റി മസ്ജിദ് വിശ്വാസികളുടെ അഭിമാനമാണെന്നതുപോലെ ഈ രാജ്യവും നമ്മുടെ അഭിമാനമാണ്. അതിന്റെ അന്തസ്സ് കളയുന്ന ഒരു നീക്കത്തിനും ആരും മുതിരരുത്.

Post a Comment

Previous Post Next Post
close