സ്ത്രീകള്‍ക്കു പള്ളിപ്രവേശനം അനുവദിക്കില്ല; നിയമവഴി തേടുമെന്ന് ഇ.കെ സമസ്ത

കോഴിക്കോട്: മുസ്ലീം സ്ത്രീകള്‍ക്കു പള്ളിപ്രവേശനം അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ചു സുന്നി വിഭാഗവും സുപ്രീം കോടതിയിലേക്ക്. സുന്നി പള്ളികളില്‍ സ്ത്രീകള്‍ക്കു പ്രവേശനം വേണ്ടെന്ന നിലപാട് പരിഗണിച്ചു വേണം മുസ്ലിം വ്യക്തി നിയമബോര്‍ഡ് കോടതിയെ സമീപിക്കാനെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായ് വ്യക്തമാക്കി. മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാതിരിക്കാന നിയമവഴി തേടുമെന്ന് സമസ്ത നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 
സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനം നല്‍കാമെന്നാണ് നിലപാടെങ്കിലും ശബരിമലയുമായി ബന്ധിപ്പിച്ചത് ആശങ്കയുണ്ടാക്കുകയാണെന്ന് ജമാ അത്തെ ഇസ്ലാമി പറഞ്ഞു. സുന്നി പള്ളികളില്‍ സ്ത്രീ പ്രവേശനം വേണമെന്ന ആവശ്യം കോടതി പറഞ്ഞാലും അംഗീകരിക്കില്ലെന്ന് സമസ്ത ഇ കെ വിഭാഗം ജനറല്‍ സെക്രട്ടറി കെ. ആലികുട്ടി മുസലിയാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.  ശബരിമലയിലെ സ്ത്രീപ്രവേശനവിധിയുടെ പശ്ചാത്തലത്തില്‍ സുന്നിപള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് (വഹാബി പുത്തനാശയക്കാർ) പുരോഗമന മുസ്ലീം സംഘടനകള്‍ നിയമപോരാട്ടവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് ആലികുട്ടി മുസലിയാരുടെ പ്രതികരണം. 

Post a Comment

Previous Post Next Post
close