Ads Area

വിവാദ പ്രസ്താവന;ഇസ്​ലാമിക തീവ്രവാദികള്‍ എന്നുദ്ദേശിച്ചത്​ എൻ.ഡി.എഫും പോപ്പുലര്‍ ഫ്രണ്ടുമെന്ന് പി. മോഹനന്‍

കോഴിക്കോട്​: ഇസ്​ലാമിക തീവ്രവാദ സംഘടനകളാണ്​ മാവോയിസ്​റ്റുകളുടെ ശക്തിയെന്ന വിവാദ പ്രസ്​താവനയില്‍ വിശദീകരണവുമായി സി.പി.എം കോഴിക്കോട്ജില്ലാ സെക്രട്ടറി പി. മോഹനന്‍. ഇസ്​ലാമിക തീവ്രവാദ സംഘടനയെന്ന്​ താന്‍ ഉ​ദ്ദേശിച്ചത് എന്‍.ഡി.എഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയുമാണെന്നും മുസ്​ലിം സമുദായത്തെ അധിക്ഷേപിച്ചിട്ടില്ലെന്നും പി. മോഹനന്‍ മാധ്യമങ്ങളോട്​ പറഞ്ഞു.
മുസ്​ലിം സമുദായത്തില്‍ മഹാഭൂരിപക്ഷം വരുന്ന, ജനപിന്തുണയുള്ള പ്രബലമായ സമുദായ സംഘടനകളും രാഷ്​ട്രീയ പ്രസ്​ഥാനങ്ങളുമുണ്ട്​. അവരെല്ലാം തീവ്രവാദ സംഘടനകള്‍ക്കെതി​രായ നിലപാടാണ്​ എടുത്തിട്ടുള്ളത്​. എന്‍.ഡി.എഫ്​, പോപ്പുലര്‍ ഫ്രണ്ട്​ പോലുള്ളവരൊഴികെ മറ്റ്​ സമുദായ സംഘടനകളെല്ലാം തീവ്രവാദത്തെ ശക്തമായി എതിര്‍ക്കുന്നവരാണ്​.
നേരത്തെ സായുധ കലാപത്തി​​​​െന്‍റ പാത സ്വീകരിച്ച അതിതീവ്ര നിലപാടുള്ള നക്​സലൈറ്റുകളെല്ലാം നിലവില്‍ പോപ്പുലര്‍ ഫ്രണ്ട്​ പോലുള്ള സംഘടനയുടെ നേതൃസ്ഥാനത്തുണ്ടെന്ന വാര്‍ത്തകളുണ്ട്​. ഇത്​ നിര്‍ദോഷകരമായ സൗഹൃദമാണെന്ന്​ കരുതാനാകില്ലെന്നും പി. മോഹനന്‍ പറഞ്ഞു.

പന്തീരങ്കാവില്‍ നിന്നും അറസ്​റ്റിലായ അലനും താഹയും സി.പി.എം അംഗീകരിക്കാത്ത തീവ്രനിലപാടുള്ള ആശയങ്ങളില്‍ ആകൃഷ്​ടരായി പോവുകയോ മറ്റേതെങ്കിലും രീതിയില്‍ ബന്ധപ്പെട്ട്​ പോവുകയോ ചെയ്​തിട്ടുണ്ടോയെന്ന്​ പരിശോധനയിലൂടെ മാത്രമേ മനസിലാവുകയുള്ളൂ. പോപ്പുലര്‍ ഫ്രണ്ട്​ പോലുള്ള സംഘടനകളെ കുറിച്ച്‌​ പൊതുസമൂഹം പരിശോധിക്കേണ്ടതു​െണന്നും അദ്ദേഹം പറഞ്ഞു​.

ന്യൂനപക്ഷത്തെ ശത്രുപക്ഷത്ത്​ നിര്‍ത്തുന്ന ബി.ജെ.പി ത​​​​െന്‍റ പ്രസ്​താവനയെ പിന്ത​ുണച്ചത്​ നല്ല ഉ​ദ്ദേശത്തോടെയല്ലെന്നും അത്​ കാര്യമായി​ട്ടെടുക്കുന്നില്ലെന്നും പി. മോഹനന്‍ പറഞ്ഞു.

Post a Comment

0 Comments

Ads Area