Ads Area

നായക്കടുവ; വിള നശിപ്പിക്കാനെത്തുന്ന കുരങ്ങന്മാരെ ഓടിക്കാന്‍ കര്‍ഷകന്റെ സൂത്രവിദ്യ


ബംഗളുരു:
കൃഷി നശിപ്പിക്കാനെത്തുന്ന കുരങ്ങന്മാരെ തുരത്തി ഓടിക്കാന്‍ ഒരു കര്‍ഷകന്‍ സ്വീകരിച്ച മാര്‍ഗമാണ് സാമൂഹ്യമാദ്ധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. വളര്‍ത്തു നായയെ കടുവയുടെ പെയിന്റടിച്ച് നിര്‍ത്തിയാണ് കര്‍ഷകന്‍ കുരങ്ങനെ ഓടിക്കാനുള്ള വഴി കണ്ടെത്തിയത്. കര്‍ണാടകയിലെ ശിവമോഗയിലാണ് സംഭവം. ശ്രീകാന്ത് ഗൗഡ എന്ന കര്‍ഷകനാണ് നായയ്ക്ക് കടുവയുടെ പെയിന്റ് അടിച്ചത്.
കര്‍ണാടകയിലെ ചില ഗ്രാമങ്ങളില്‍ കൃഷിയിടങ്ങളില്‍ വിള നശിപ്പിക്കാനെത്തുന്ന കുരങ്ങന്മാരെ തുരത്താനായി കടുവയുടെ പാവ ഉപയോഗിച്ച് കണ്ടിട്ടുണ്ട്. അതു പോലെ ഒരു പാവയെ തന്റെ കൃഷിയിടത്തിലും വെച്ചു.
കടുവയുടെ പാവ കൃഷിയിടത്തില്‍ വെച്ചതിന് ശേഷം കുരങ്ങുകളുടെ ശല്യം കുറഞ്ഞതോടെയാണ് പുതിയ രീതി പരീക്ഷിച്ചതെന്ന് ശ്രീകാന്ത് ഗൗഡ വ്യക്തമാക്കി. ഹെയര്‍ ഡൈ ഉപയോഗിച്ചാണ് നായയെ കളര്‍ ചെയ്തത്. ഒരു മാസം വരെ ഇത് നിലനില്‍ക്കുമെന്നാണ് ഗൗഡ പറയുന്നത്. കടുവയുടെ നിറം പൂശി നായയെ വയലില്‍ നിര്‍ത്തിയതോടെ വിള നശിപ്പിക്കാനെത്തുന്ന കുരങ്ങന്മാരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെന്നും ഗൗഡ പറയുന്നു.

Post a Comment

0 Comments

Ads Area