പുണ്ണ്യ നബിയുടെ ഖുഫ്ഫ(خف رسول الله صلى الله عليه وسلم ) ഭാഗം14


നജ്ജാശി രാജാവ് നബിതങ്ങൾക്ക് കറുത്ത രണ്ട് ഖുഫ്ഫ സമ്മാനമായി നൽകി. നബിതങ്ങളത് ധരിച്ചു പിന്നെ വുളൂ ചെയ്തു. രണ്ട് ഖുഫ്ഫയുടെ മീതെ തടവുകയും ചെയ്തു.(ഖുഫ്ഫ ധരിച്ചവന് വുളൂ ചെയ്യുമ്പോൾ കാൽ കഴുകുന്നതിന് പകരം ഖുഫ്ഫ തടവിയാൽ മതി)
മുഗീറത്ത് ബ്നു ശുഅബ(റ)നിവേദനം അദ്ദേഹം പറയുന്നു:ദിഹിയ (റ)നബിതങ്ങൾക്ക് രണ്ട് ഖുഫ്ഫ നൽകി. നബിതങ്ങൾ അത് സ്വീകരിച്ചു ധരിക്കുകയും ചെയ്തു. ഹബ്‌ർ (റ)പറയുന്നു:നബിതങ്ങൾ മലമൂത്ര വിസർജനം ഉദ്ദേശിച്ചാൽ ജനങ്ങളിൽ നിന്നും  വിദൂരത്തേക്ക് പോകും. ഒരു ദിവസം ആവശ്യ നിർവാണം കഴിഞ്ഞു വുളൂ ചെയ്ത് ഒരു ഖുഫ്ഫ ധരിച്ചു അപ്പോഴേക്കും രണ്ടാമത്തെ ഖുഫ്ഫ ഒരു പക്ഷി കൊത്തിയെടുത്ത് ഉയരത്തിൽ പറന്നുയരുകയും ഖുഫ്ഫ താഴോട്ടിടുകയും ചെയ്തു. ഉടനെ അതിൽ നിന്നും ഒരു  പാമ്പ് പുറത്ത് പോവുകയും ചെയ്തു. ഉടനെ നബി തങ്ങൾ പറഞ്ഞു ഇത് അള്ളാഹു എനിക്ക് നൽകിയ മഹത്വമാണ്. എന്നിട്ട് ഇങ്ങനെ പ്രാർത്ഥിച്ചു.
ഇഴ ചന്തുക്കളിൽ നിന്ന് രക്ഷ നേടാൻ നബി തങ്ങൾ പ്രാർത്ഥിച്ച പ്രാർത്ഥന
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ شَرِّ مَنْ يَمْشِي عَلَى رِجْلَيْهِ ، وَمِنْ شَرِّ مَنْ يَمْشِي عَلَى أَرْبَعٍ ، وَمِنْ شَرِّ مَنْ يَمْشِي عَلَى بَطْنِهِ " .

Post a Comment

Previous Post Next Post
close