സംസ്ഥാനത്ത് വാഹനപുകപരിശോധന നിരക്ക് വര്‍ധിപ്പിച്ചു; വിജ്ഞാപനം ഉടന്‍, സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ വന്‍ തുക പിഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന പുകപരിശോധന നിരക്ക് വര്‍ധിപ്പിക്കാന്‍ ധാരണ. നിരക്ക് വര്‍ധിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ഡീസല്‍ ഓട്ടോയുടെ പുകപരിശോധന നിരക്ക് 60 രൂപയില്‍ നിന്ന് 90 രൂപയിലേക്കാണ് വര്‍ധിക്കുന്നത്. ഇരുചക്രവാഹനങ്ങള്‍, പെട്രോള്‍ ഓട്ടോ എന്നിവയുടെ പുകപരിശോധന ഫീസ് 60 രൂപയില്‍ നിന്ന് 80 രൂപയായി വര്‍ധിക്കും.
പെട്രോള്‍ കാറുകളുടെ പുകപരിശോധന നിരക്ക് 75 രൂപയില്‍ നിന്ന് 100 രൂപയും, ഡീസല്‍ കാറിന്റെ പരിശോധന നിരക്ക് 75 രൂപയില്‍ നിന്ന് 110 രൂപയായും വര്‍ധിക്കും. ബസ്സിന്റെയും ലോറിയുടെയും പുക പരിശോധന ഫീസ് 150 രൂപയാണ് വര്‍ധിപ്പിക്കുന്നത്.
നിലവില്‍ ഇരു വാഹനങ്ങള്‍കര്കും 100 രൂപയാണ് പുകപരിശോധനയ്ക്കുള്ള ഫീസ്. അതേസമയം പുകപരിശോധന സര്‍ട്ടിഫിക്കറ്റ് കൈവശമില്ലെങ്കില്‍ 2000 രൂപ പിഴ ഈടാക്കും. രേഖകള്‍ കൈവശമില്ലാത്തത് ആവര്‍ത്തിച്ചാല് 10,000 രൂപ പിഴ ഓടുക്കേണ്ടി വരും.

Post a Comment

Previous Post Next Post
close