Ads Area

ശബരിമല കേസിനൊപ്പം മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനം ചേര്‍ത്തത് ശരിയായില്ല ; കോടതിയെ സമീപിക്കുമെന്ന് കാന്തപുരം



ശബരിമല സുപ്രീം കോടതി വിധിക്കെതിരെ നല്‍കിയ പുനപരിശോധന ഹര്‍ജിയില്‍ വാദം പരിഗണിക്കവെ മുസ്ലിം സ്ത്രീകളുടെ പളളിപ്രവേശം കൂട്ടിച്ചേര്‍ത്തത് ശരിയായ നടപടിയല്ലെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍.

ശബരിമലയില്‍ എന്താണോ ആചാരം അതനുസരിച്ചാണ് അവിടെ ഭക്തര്‍ പ്രവേശിക്കേണ്ടത്. മുസ്ലിം സ്ത്രീകളില്‍ പള്ളിയില്‍പോകണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അവരുടേതായ പള്ളികളുണ്ടെന്നും മഹാഭൂരിപക്ഷവും പോകണമെന്ന് ആഗ്രഹിക്കാത്തവരാണെന്നും കാന്തപുരം ചൂണ്ടിക്കാട്ടി.

Post a Comment

0 Comments

Ads Area