അയോദ്ധ്യയില്‍ ഭീകരാക്രമണത്തിന് പദ്ധതി; ഏഴ് പാക് ഭീകരര്‍ ഉത്തര്‍പ്രദേശിലേക്ക് നുഴഞ്ഞു കയറിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്


ലക്‌നൗ: അയോദ്ധ്യ കേസില്‍ വിധി വരാനിരിക്കെ ഉത്തര്‍പ്രദേശില്‍ ഭീകരാക്രമണം ലക്ഷ്യമിട്ട് പാക് ഭീകരര്‍ നുഴഞ്ഞു കയറിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഏഴ് അംഗ ഭീകര സംഘമാണ് ഉത്തര്‍പ്രദശിലേക്ക് കടന്നത് എന്നാണ് വിവരം. നേപ്പാള്‍ അതിര്‍ത്തി വഴിയാണ് ഇവര്‍ രാജ്യത്തേക്ക് പ്രവേശിച്ചത്. ഭീകരര്‍ നുഴഞ്ഞു കയറിയതായുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

യാക്കൂബ്, അബു ഹംസ,  ഷഹാബ്‌സ്, നിസാര്‍ ,  ഖ്വാമി ചൗധരി എന്നീ ഭീകരരാണ് നുഴഞ്ഞു കയറിയിരിക്കുന്ന എന്ന് അധികൃതര്‍ പറഞ്ഞു. ഇവര്‍ക്ക് പാകിസ്ഥാനില്‍ നിന്നും വിദഗ്ധ പരിശീലനം ലഭിച്ചിട്ടുണ്ട്. സ്ഥലത്ത് സംഘാര്‍ഷാവസ്ഥ സൃഷ്ടിക്കുകയാണ് ഇവരുടെ ലക്ഷ്യം. അയോദ്ധ്യ, ഫെസാബാദ്, ഗോരഖ്പൂര്‍ എന്നിവിടങ്ങളില്‍ എവിടെയെങ്കിലും ഇവര്‍ ഒളിച്ചിരിക്കാനാണ് സാധ്യത എന്നും അധികൃതര്‍ വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് വിരമിക്കുന്ന നവംബര്‍ 17 ന് മുന്‍പ് അയോദ്ധ്യ കേസില്‍ സുപ്രധാന വിധി പ്രസ്താവിക്കും. ഇതിന്റെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷയാണ് ഭരണകൂടം ഒരുക്കിയിരിക്കുന്നത്. അയോദ്ധ്യയിലും പ്രദേശങ്ങളിലുമായി സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്

Post a Comment

Previous Post Next Post
close