Ads Area

ഇന്ന് ഷെഹ്‌ല, നാളെ ഞങ്ങള്‍ക്കും സംഭവിക്കില്ലേ... അധ്യാപകര്‍ക്കെതിരെ പൊട്ടിത്തെറിച്ച് സഹപാഠികള്‍ഡോക്ടർക്കും സസ്‌പെൻഷൻ



"എന്നെ പാമ്പുകടിച്ചതാണ്. എനിക്ക് തീരെ വയ്യ. എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോകണമെന്ന് ഷഹ്ല പറഞ്ഞതാണ്. അവളുടെ ക്ലാസിലെ കുട്ടികളും പറഞ്ഞു പാമ്പ് കടിച്ചതാണെന്ന്. എന്നിട്ടും അവളെ ആശുപത്രിയിൽ കൊണ്ടുപോകാൻ വൈകി. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ അവൾ ഇന്ന് ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നേനെ." "ഷഹ്ലയുടെ കാലിൽനിന്ന് രക്തം പൊടിയുന്നത് അടുത്തിരുന്ന കുട്ടിയാണ് ആദ്യം കാണുന്നത്. ഒരു വിശ്വസത്തിന്റെ പുറത്തല്ലേ മാതാപിതാക്കൾ ഞങ്ങളെ ഇവിടേക്ക് അയക്കുന്നത്. ഇന്ന് ഷഹ്ലയ്ക്ക് സംഭവിച്ചു. നാളെ ഞങ്ങൾക്ക് ആർക്കും സംഭവിക്കില്ലെന്നുണ്ടോ? " വയനാട് സുൽത്താൻ ബത്തേരി സർക്കാർ സ്കൂളിൽ പാമ്പ് കടിയേറ്റതിനെ തുടർന്ന് മരിച്ച അഞ്ചാം ക്ലാസുകാരി ഷഹ്ല ഷെറിന്റെ സഹപാഠി നിതാ ഫാത്തിമയുടെ വാക്കുകളാണിത്. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് നിതാ ഫാത്തിമ. ബുധനാഴ്ച വൈകിട്ടോടെയാണ് ബത്തേരി ഗവ.സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹ്ല ഷെറിന് പാമ്പുകടിയേറ്റത്. കുട്ടിയുടെ അവസ്ഥ മോശമായിട്ടും അധ്യാപകർ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തയ്യാറായില്ല. കുട്ടിയുടെ പിതാവ് വരുന്നിടം വരെ കാത്തുനിൽക്കുകയായിരുന്നു. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികൾ ആണി കൊണ്ടതാണ്, ബെഞ്ച് വീണതാണ് എന്നൊക്കെ പറഞ്ഞു എന്നാൽ കുട്ടിയുടെ കാലിൽ ബെഞ്ചു തട്ടിയതാണെന്നും കല്ലു കൊണ്ട് പോറിയതാണെന്നും ആണി കൊണ്ട് മുറിഞ്ഞതാണെന്നുമൊക്കെയാണ് ഷജിൽ എന്ന അധ്യാപകൻ തങ്ങളോട് പറഞ്ഞതെന്നും വിദ്യാർഥിനികൾ പറയുന്നു. സ്കൂൾ വിടാൻ അഞ്ചുമിനുട്ട് ഉള്ളപ്പോൾ, ഉപ്പ വന്നതിനു ശേഷമാണ് ഷഹ്ലയെ സ്കൂളിൽ കൊണ്ടുപോയത്. മൂന്ന് പത്തോടെയാകണം ഷഹ്ലയെ പാമ്പ് കടിച്ചിട്ടുണ്ടാവുക. കസേരയിൽ ഇരിക്കാൻ അവൾക്ക് പറ്റുന്നുണ്ടായിരുന്നില്ല. തളർന്നു വീഴുകയായിരുന്നു. കാലിൽനിന്ന് രക്തം വാർന്നൊഴുകുന്നുണ്ടായിരുന്നു. ഒരു ടീച്ചർ മുറിവ് കഴുകി കൊടുത്തു. എന്നെ പാമ്പ് കടിച്ചതാണെന്ന് ഷഹ്ല പറഞ്ഞു എന്നെ പാമ്പ് കടിച്ചതാണ്. എന്നെ ആശുപത്രിയിൽ കൊണ്ടുപോകണം എന്ന് ഷഹ്ല തന്നെ പറഞ്ഞു. എന്നാൽ ഒരു അധ്യാപകരും ഇവിടുന്ന് അനങ്ങിയിട്ടില്ല. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ല. പാമ്പ് കടിയേറ്റ സമയത്ത് ഷഹ്ലയെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നെങ്കിൽ ഇന്ന് അവൾ ഇവിടുണ്ടാകുമായിരുന്നു. ക്ലാസ് മുറികളിൽ ചെരിപ്പിട്ട് കയറിയാൽ ആ നിമിഷം അഴിപ്പിക്കും, അധ്യാപകർ മാത്രം ചെരുപ്പിട്ടു കയറും ക്ലാസ് മുറികളിൽ ചെരിപ്പിട്ട് കയറാൻ അനുവദിക്കാത്തതിനെതിരെയും കുട്ടികൾ പൊട്ടിത്തെറിച്ചു. ഉപ്പ വന്ന് ഷഹ്ലയെ എടുത്തു കൊണ്ടുപോവുകയായിരുന്നു. സ്കൂളിലെ ഒരു ക്ലാസിലും ചെരുപ്പിട്ട് കയറാൻ അനുവാദമില്ല. അധ്യാപകർ മാത്രം ചെരുപ്പിട്ടു കയറും. കുട്ടികൾ ചെരിപ്പിട്ട് അകത്തു കയറിയാൽ ആ നിമിഷം തന്നെ അഴിച്ചുവെപ്പിക്കും. ചിലപ്പോൾതല്ലുകയും ചെയ്യും. ഇതിന് സ്കൂൾ എന്നൊരു പേര് മാത്രമേയുള്ളു ഇതിന് സ്കൂൾ എന്നൊരു പേര് മാത്രമേയുള്ളു. ശൗചാലയമോ വാഷ് ബേസിനോ ഒന്നും ശരിയല്ല. ചോറ് കഴിക്കാൻ കൈ കഴുകാൻ വെള്ളമില്ല. സംഭവത്തെ കുറിച്ച് പ്രധാനാധ്യാപകൻ പറഞ്ഞത് മുഴുവൻ നുണയാണ്. കുട്ടി പൊത്തിനുള്ളിൽ കാലിട്ടു കളിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഷഹ്ലയുടെ കാലിൽനിന്ന് രക്തം പൊടിയുന്നത് അടുത്തിരുന്ന കുട്ടിയാണ് ആദ്യം കാണുന്നത്. ഒരു വിശ്വസത്തിന്റെ പുറത്തല്ലേ മാതാപിതാക്കൾ ഞങ്ങളെ ഇവിടേക്ക് അയക്കുന്നത്. ഇന്ന് ഷഹ്ലയ്ക്ക് സംഭവിച്ചു. നാളെ ഞങ്ങൾക്ക് ആർക്കും സംഭവിക്കില്ലെന്നുണ്ടോ? സ്കൂൾ ഓഡിറ്റോറിയത്തിനു സമീപം പുറ്റുണ്ടെന്നും അത് പൊട്ടിച്ചാൽ തന്നെ പാമ്പുകളെ കാണാമെന്നും വിദ്യാർഥിനികൾ പറയുന്നു. പുത്തൻകുന്ന് നൊട്ടൻ വീട്ടിൽ അഭിഭാഷകരായ അബ്ദുൾ അസീസിന്റെയും സജ്നയുടെയും മകളാണ് ഷഹ്ല. സ്കൂൾ അധികൃതർ അറിയിച്ചതിനെത്തുടർന്ന് പിതാവ് ഷഹ്ലയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ, എന്താണുപറ്റിയതെന്ന് ആശുപത്രി അധികൃതർക്ക് കണ്ടെത്താനായില്ല. പിന്നീട് ഷഹ്ലയെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ഏറെനേരം നിരീക്ഷണത്തിൽ കിടത്തിയെങ്കിലും പാമ്പുകടി സ്ഥിരീകരിക്കാനായില്ല. ഛർദിച്ചതോടെ ഷഹ്ലയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർചെയ്തു. കൊണ്ടുപോകുംവഴി കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ ചേലോടുള്ള സ്വകാര്യ ആശുപത്രിയിലാക്കി. പാമ്പുകടിയേറ്റതാണെന്ന് കണ്ടെത്തിയെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

0 Comments

Ads Area