ബാബരി വിധി:തുടക്കത്തിൽ എടുത്ത നിലപാട്തെറ്റുപറ്റിയെന്ന് മുസ്ലീം ലീഗ്ബാബരി മസ്ജിദ് സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ സ്വാഗതം ചെയ്ത നിലപാട് തെറ്റിപ്പോയെന്ന് മുസ്ലീം ലീഗ്. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വിധിയുടെ വിശദാംശങ്ങള്‍ ലഭിക്കുന്നതിന് മുമ്പ് പ്രതികരിച്ചതുകൊണ്ടാണ് അപ്പോള്‍ സ്വാഗതം ചെയ്യേണ്ടി വന്നതെന്ന്ദശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.
സമസ്ത അടക്കമുള്ള മുഴുവന്‍ മുസ്ലീംസംഘടനകളും വിധിക്കെതിരായ നിലപാട് സ്വീകരിച്ചിട്ടും, അനുകൂല നിലപാട് എടുത്തതിനോടുള്ള എതിര്‍പ്പ് മുതിര്‍ന്ന നേതാക്കളടക്കം ഹൈദരലി തങ്ങളേ ധരിപ്പിച്ചിരുന്നു. ഹൈദരലി ശിഹാബ് തങ്ങളേയും, കെ.പി.എ മജീദിനേയും ഒപ്പം നിര്‍ത്തിയാണ് പാര്‍ട്ടി നിലപാട് പറഞ്ഞതെങ്കിലും ഇതിനോട് എതിര്‍പ്പുള്ളവരായിരുന്നു ഭൂരിഭാഗം നേതാക്കളും. ജനപ്രതിനിധികളടക്കമുള്ളവര്‍ ഹൈദരലി തങ്ങളോട് പാര്‍ട്ടി നിലപാടിലുള്ള എതിര്‍പ്പ് അറിയിക്കുകയും ചെയ്തു.
ദേശീയ നേത്യയോഗത്തില്‍ വിഷയം ഉയര്‍ന്ന് വരുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് സ്വാഗത പ്രസംഗ സമയത്ത് പാര്‍ട്ടി ആദ്യം സ്വീകരിച്ച നിലപാടില്‍ പാളിച്ചകള്‍ സംഭവിച്ചുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്.


Post a Comment

Previous Post Next Post
close