Ads Area

വടകരയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു; ഒഴിവായത് വന്‍ ദുരന്തം

വടകര:വടകരയില്‍ പെട്രോള്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ഒഴിവായത് വന്‍ ദുരന്തം. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ടാങ്കര്‍ മറിഞ്ഞത്. വടകര ആശ ആശുപത്രിയ്ക്ക് സമീപം ഇന്ന് രാവിലെ 5.45 ഓടെയാണ് അപകടമുണ്ടായത്. ഡ്രൈവര്‍ മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

ടാങ്കറില്‍ നിന്ന് ഇപ്പോഴും പെട്രോള്‍ ചോര്‍ന്നുകൊണ്ടിരിക്കുകയാണ്.  അഞ്ചോളം അഗ്നി രക്ഷാ സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. അല്‍പ്പസമയം കൊണ്ട് ചോര്‍ച്ച പൂര്‍ണ്ണമായും നിര്‍ത്താന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. റോഡില്‍ പെട്രോള്‍ പരന്നതോടെ അത് വഴിയുള്ള ഗതാഗതം നിർത്തിവെച്ച് വാഹനങ്ങള്‍ വഴി തിരിച്ച് വിടുകയാണ്.


Post a Comment

0 Comments

Ads Area