Ads Area

പുണ്യ നബിയുടെ ഭക്ഷണ രീതി (ഭാഗം 23)




മാംസം കഴിക്കുമ്പോൾ നബിതങ്ങൾ മാംസത്തിലേക്ക് തലതാഴ്ത്തി കഴിക്കുകയില്ല. സ്റ്റഡിയായി( നിവർന്ന്)ഇരുന്ന് വായിലേക്ക് മാംസം കൊണ്ടു പോവുകയും മുൻ പല്ലുകളെ കൊണ്ട് കടിച്ച് തിന്നുകയും ചെയ്യും. ഒരു സ്വഹാബി പറയുകയാണ്:ഞങ്ങൾ നബി തങ്ങളോടു കൂടെ യാത്രയിലാണ്. ആ യാത്രയിൽ ഞാൻറസൂലുള്ളാ(സ)ക്ക് ഒരു ആടിനെ അറുത്തു. അപ്പോൾ റസൂൽ(സ)പറഞ്ഞു: നീ അതിന്റെ മാംസം പെട്ടെന്ന് കേടു വരാത്ത നിലക്ക് ഉണ്ടാക്കുക. മദീനയിൽ എത്തുന്നതുവരെ എനിക്ക് അത് കഴിക്കണം.
കാട്ടിലെ കഴുത,ചെമ്മരിയാട്, ഒട്ടകം,മുയൽ,കര ജീവികൾ ഇവകളുടെ മാംസങ്ങൾ നബിതങ്ങൾ കഴിച്ചിട്ടുണ്ട്.
റൊട്ടിയും ഒലീവും (ഴൈത്ത്) ഒന്നിച്ച് കഴിച്ചിട്ടുണ്ട്. ഉമറുൽ (റ)നിവേദനം:നബി തങ്ങൾ പറഞ്ഞു: നിങ്ങൾ ഒലീവ് കഴിക്കുക. അതിന്റെ എണ്ണ കൊണ്ട് എണ്ണ തേക്കുക .കാരണം അത് പുണ്യമാക്കപ്പെട്ട മരത്തിൽ നിന്നുള്ളതാണ്.നബി തങ്ങൾ ഇലക്കറികളും കഴിച്ചിട്ടുണ്ട്. നബി തങ്ങൾ ഖഴീറത്ത് കഴിച്ചിട്ടുണ്ട്. (നമ്മൾ കഞ്ഞി ഉണ്ടാക്കുന്നത് പോലെ പൊടി കൊണ്ട് ഉണ്ടാക്കുന്ന പാനീയം. വെണ്ണ ഒഴിവാക്കി എടുത്തു പാൽ തട്ടി ആക്കിയത്)
അറാക്ക് മരത്തിലെ നല്ലവണ്ണം പഴുത്ത പഴം നബിതങ്ങൾ കഴിച്ചിട്ടുണ്ട്..
ഉള്ളി ഒറ്റക്ക് നബിതങ്ങൾ കഴിച്ചിട്ടില്ല. മറ്റു ഭക്ഷണങ്ങളുടെ കൂട്ടത്തിൽ കഴിച്ചിട്ടുണ്ട്. ആയിഷ ബീവിയോട് ഉള്ളിയെ സംബന്ധിച്ച് ചോദിക്കപ്പെട്ടു. ഉടനെ മഹതി പറഞ്ഞു : നബി തങ്ങൾ അവസാനം കഴിച്ച ഭക്ഷണത്തിൽ ഉള്ളി ഉണ്ടായിരുന്നു. (വേവിച്ച ഉള്ളി).റൊട്ടി പോലെയുള്ളവ സുറുക്കയിൽ മുക്കികഴിക്കും.സുർക്ക നല്ല കൂട്ടാൻ.....എന്ന് തങ്ങൾ പറയാറുണ്ട്.
ഇബ്നു അബ്ബാസ്(റ) പറഞ്ഞു:മക്കം ഫതഹിന്റെ ദിവസം വിശന്ന് കൊണ്ട് നബി തങ്ങൾ ഉമ്മു ഹാനിഇ(റ)ന്റെ വീട്ടിൽ ചെന്ന് ചോദിച്ചു"ഭക്ഷണം വല്ലതും കഴിക്കാൻ...... മഹതി പറഞ്ഞു:ഉണങ്ങിയ റൊട്ടിയുടെ കഷ്ണങ്ങളുണ്ട് .അത് തങ്ങൾക്ക് തരാൻ എനിക്ക് നാണമാകുന്നു.തങ്ങൾപറഞ്ഞു:അത് ഇങ്ങോട്ട് കൊണ്ട് വരൂ....മഹതി ഉപ്പും ആറൊട്ടിക്ഷണങ്ങളുമായി വന്നു.തങ്ങൾ ചോദിച്ചു:കൂട്ടാൻ ഒന്നുമില്ലേ? മഹതി പറഞ്ഞു: കുറച്ച് സുർക്കയുണ്ട്.തങ്ങൾ പറഞ്ഞു:അത് ഇങ്ങോട്ട് കൊണ്ട് വരൂ..മഹതി അത് കൊണ്ട് വന്നപ്പോൾ നബിതങ്ങൾ ഭക്ഷണ ത്തിലേക്ക് ഒഴിച്ച് ഭക്ഷണം കഴിച്ചു.റബ്ബിനെ സ്തുദിച്ച് കൊണ്ട് പറഞ്ഞു:സുർക്ക നല്ല കൂട്ടാൻ.ഉമ്മു ഹാനീ..... സുർക്കയുള്ളവീട്ടിൽ ദാരിദ്രം വരില്ല.
ഉമ്മു സഅദ്. (റ)പറയുന്നു:നബി തങ്ങൾ ഒരു ദിവസം ആയിഷ ബീവിയുടെ വീട്ടിലേക്ക് വന്നു. ഞാനും അവിടെ ഉണ്ടായിരുന്നു. നബി തങ്ങൾ ചോദിച്ചു.വല്ല ഭക്ഷണവും ഉണ്ടോ ?  രാവിലെ സമയമായിരുന്നു. ആയിഷ ബീവി പറഞ്ഞു:ഇവിടെ റൊട്ടിയും കാരക്കയും സുർക്കയും ഉണ്ട്. ഉടനെ നബി തങ്ങൾ പറഞ്ഞു:നല്ല കൂട്ടാനാണ് സുർക്ക. സുർക്കയിൽ അല്ലാഹു ബർകത്ത് ചെയ്യട്ടെ ...... അത് എന്റെ മുൻപുള്ള അമ്പിയാക്കളുടെ കൂട്ടാനായിരുന്നു. സുർക്കയുള്ള വീട്ടിൽ ദാരിദ്ര്യം ഉണ്ടാകില്ല.
അബൂ റാഫിഅ്(റ)ന്റെ ഭാര്യ സൽമബീവി(റ). പറയുന്നു:അലി(റ)ന്റെ മകൻ ഹസൻ(റ), അബ്ദുല്ലാഹിബ്നു അബ്ബാസ്(റ), അബ്ദുല്ലാഹി ബ്നു ജഅ്ഫർ(റ)ഇവർ മൂന്നു പേരും കൂടി. മഹതിയുടെ സമീപത്ത് വന്നുപറഞ്ഞു: നബിതങ്ങൾ നന്നായി കഴിക്കുന്ന കൂടുതൽ താല്പര്യമുള്ള ഭക്ഷണം ഞങ്ങൾക്ക് ഉണ്ടാക്കി തരുമോ...?മഹതി ഹസൻ(റ)തങ്ങളെ വിളിച്ചു പറഞ്ഞു:പൊന്നു മോനെ. ...അത് നിങ്ങൾ ആഗ്രഹിക്കരുത് .അതുപോലെ ഉണ്ടാക്കാൻ കഴിയുമോ എന്നറിയില്ല. ഹസൻതങ്ങൾ പറഞ്ഞു :അതെ എന്നാലും....
ഹസൻ തങ്ങൾ പറയുന്നു :മഹതി എണീറ്റ് അല്പം യവം എടുത്തു. നന്നായി പൊടിച്ച് ഒരു മണ്ണിന്റെ പാത്രത്തിൽ ഇട്ടു. അതിൽ അല്പം ഴൈത്ത് എണ്ണ(ഒലിവ് എണ്ണ)ഒഴിച്ചു. കുരുമുളകുപൊടിയും അതിലേക്ക് ചേർത്തു. ഇഞ്ചിയും മല്ലിയും വലിയ ജീരകവും. അതിൽ ചേർത്തു നന്നായി പാകം ചെയ്തു .ഞങ്ങൾക്ക് നൽകി എന്നിട്ട് പറഞ്ഞു: നബിതങ്ങൾക്ക് വല്ലാത്ത ഇഷ്ടമായിരുന്നു ഇത്.
ജാബിർ (റ)പറയുന്നു:നബി തങ്ങളോട് കൂടെ ഒരു ദിവസം ഞാൻ പുറപ്പെട്ടു. നബിതങ്ങൾ ഒരു അൻസാരി സഹോദരിയുടെ വീട്ടിലേക്ക് ചെന്നു. ഉടനെ അവൾ ഒരാടിനെ അറുത്ത് പാകം ചെയ്തു.നബി തങ്ങൾ അത് കഴിച്ചു. ശേഷം ആ സഹോദരി ഒരു പാത്രത്തിൽ നല്ല പഴുത്ത ഈത്തപ്പഴം കൊണ്ടുവന്നു വെച്ചു. അതിൽ നിന്നും നബി തങ്ങൾ കഴിച്ചു .. ളുഹറിന്റെ സമയമായപ്പോൾ വുളു ചെയ്തു നമസ്കരിച്ചു. അവിടുന്ന് പിന്തിരിഞ്ഞു പോന്നു. പിന്നീട് ആ സഹോദരി ബാക്കിയുള്ള മാംസം കൊണ്ടു വന്നു നബി തങ്ങൾക്ക് കൊടുത്തു. നബിതങ്ങൾ അതിൽ നിന്നും കഴിച്ചു.
Tags

Post a Comment

0 Comments

Ads Area