Ads Area

പുണ്യ നബിയുടെ ഭക്ഷണ രീതി part 8. (ഭാഗം 24)

ഹൈസ്(ഈത്തപ്പഴം,  നെയ്യ്,പാൽക്കട്ടി,ചില സമയത്ത്പാൽക്കട്ടി ക്ക്പകരം പൊടി റൊട്ടി പൊടിച്ചത്,ഇതെല്ലാം കൂടി ചേർത്തുണ്ടാക്കിയ വിഭവം)
ഈത്തപ്പഴത്തിൽ ഏറ്റവും ഇഷ്ടം അജ്‌വ. 
തങ്ങൾ പറയും:  അജ്‌വ ഈത്തപ്പഴം സിഹ്ർ,വിഷം ഇവക്ക് മരുന്നുമാണ്.ഉമ്മുൽ മുൻദിർ പറയുന്നു:
ഞങ്ങളുടെ വീട്ടിലേക്ക് നബി തങ്ങൾ കടന്നുവന്നു.കൂടെ അലി ബിൻ അബീ താലിബ്(റ)ഉണ്ട്. ഞങ്ങളുടെ വീട്ടിൽ പഴുക്കാൻ വേണ്ടി
തൂക്കിയിട്ട ഈത്തപ്പന കുല ഉണ്ടായിരുന്നു. മഹതി പറയുകയാണ്: നബിതങ്ങൾ അതിൽ നിന്ന് ഓരോന്നെടുത്ത് ഭക്ഷിക്കാൻ തുടങ്ങി. കൂടെ അലിയാർ  തങ്ങളും.ആ സമയത്ത് നബി തങ്ങൾ അലി (റ)നോട് പറഞ്ഞു: 
തിന്നത് മതി
നിങ്ങൾ ഈയടുത്ത് രോഗം മാറിയ ആളാണ്. കൂടുതൽ തിന്നാൽ  ആരോഗ്യത്തിന് ബുദ്ധിമുട്ടാകും.
മഹതി  പറയുന്നു: നബി തങ്ങളും അലിയാരും അവിടെ ഇരുന്നു ഭക്ഷിക്കാൻ തുടങ്ങി ഞാൻ യവവും 
സിൽക്ക്(ഒരുതരം ഇല)അതും നബി  തങ്ങൾക്ക് കൊടുത്തു.
നബിതങ്ങൾ  അലി(റ)ട് പറഞ്ഞു:  ഇത് കഴിച്ചോളൂ ഇതാണ് നിങ്ങൾക്ക് ഏറ്റവും നല്ലത്.
അബ്ദുല്ലാഹിബ്നു സലാം പറയുന്നു:നബി തങ്ങൾ ഒരു കഷ്ണം റൊട്ടി എടുത്തു അതിന്റെ മീതെ ഒരു ഇത്തപ്പഴം വെച്ചു എന്നിട്ട് പറഞ്ഞു: ഇതിലേക്കുള്ള കൂട്ടാൻ ഇതാണ്.
അനസ്(റ) പറയുന്നു: ഭക്ഷണം പാകം ചെയ്ത പത്രത്തിന്റെ അടിയിൽ ഉണ്ടാകുന്ന ഭക്ഷണം,
തളികയിലെ ഏറ്റവും അവസാനം ഉള്ള ഭക്ഷണം ഇവ  നബി തങ്ങൾക്ക് വലിയ ഇഷ്ടമായിരുന്നു
Tags

Post a Comment

0 Comments

Ads Area