യു.പിയില്‍ കൗമാരക്കാരിയെ ബലാത്സംഗം ചെയ്തശേഷം തീകൊളുത്തി

ലഖ്നൗ:
 ഉന്നാവ് സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിനുമുമ്പ് വീണ്ടും ക്രൂരത. കൗമാരക്കാരിയെ ബലാത്സംഗം ചെയ്തശേഷം തീ കൊളുത്തി. ഉത്തർപ്രദേശിലെ ഫത്തേപ്പുർ ജില്ലയിലാണ് സംഭവം. യു.പിയിലെത്തന്നെ ഉന്നാവിൽ ബലാത്സംഗത്തിന് ഇരയായ യുവതിയെ പ്രതികൾ തീ കൊളുത്തി കൊന്നത് ദിവസങ്ങൾക്ക് മുമ്പാണ്. സംഭവത്തിൽ ഉയർന്ന രാജ്യവ്യാപക പ്രതിഷേധം കെട്ടടങ്ങും മുമ്പാണ് മറ്റൊരു ക്രൂരതയുടെ വിവരം പുറത്തുവരുന്നത്. ഉന്നാവിന്റെ സമീപ ജില്ലയാണ് ഫത്തേപ്പൂർ. ബന്ധുവാണ് തന്നെ ബലാത്സംഗം ചെയ്തതെന്നും ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയെന്നും കൗമാരക്കാരി മൊഴി നൽകി. വീട്ടിൽ മറ്റാരുമില്ലാത്ത സമയത്താണ് സംഭവം. 90 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. വിദഗ്ദ്ധ ചികിത്സയ്ക്കായി പെൺകുട്ടിയെ കാൺപുരിലുള്ള ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Post a Comment

Previous Post Next Post
close