പൗരത്വ ഭേദഗതി നിയമത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്താമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരുടെ ആവശ്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.നിയമത്തില്‍ പ്രതിപക്ഷം അനാവശ്യ തെറ്റിദ്ധാരണ പരത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റാഞ്ചിയിലെ പൊതു യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ ഉള്‍പ്പെടെ മന്ത്രിമാര്‍ തന്നെ സമീപിച്ചിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്നാവശ്യപ്പെട്ടാണ് അവര്‍ സമീപിച്ചതെന്നും അമിത് ഷാ സൂചിപ്പിച്ചു. പൗരത്വ ബില്ലില്‍ പ്രശ്്നങ്ങളില്ല. ക്രിസ്മസിനു ശേഷം കൂടിക്കാഴ്ച നടത്താമെന്നും വിഷയത്തില്‍ പരിഹാരം ഉണ്ടാകുമെന്നും മേഘാലയ സര്‍ക്കാരിന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു.
അസമിലേയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടേയും അവകാശങ്ങളെ തട്ടിയെടുക്കില്ലെന്ന് നേരത്തെ പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. സംസ്ക്കാരം, ഭാഷ, സാമൂഹിക സ്വത്വം, രാഷ്ട്രീയ അവകാശങ്ങള്‍ എന്നിവ സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
Post a Comment