Ads Area

ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ പോലീസ് വെടിവെച്ചുകൊന്നു



ഹൈദരാബാദ്: ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസിലെപ്രതികളായ നാലു പേരും പോലീസിൻറെ വെടിയേറ്റു മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ 3.30ന് ഇവർ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നെന്ന്സൈബരാബാദ് പോലീസ് വ്യക്തമാക്കി. നവംബർ 28ന് ആണ്26 വയസ്സുള്ള വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ഷാദ്നഗർ ദേശീയപാതയിൽ പാലത്തിനടിയിൽകാണപ്പെട്ടത്. ഈസംഭവത്തിൽ പിന്നീട് അറസ്റ്റിലായജോല്ലു ശിവ, ജോല്ലു നവീൻ, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർ ലോറി തൊഴിലാളികളാണ്.ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചുതന്നെയാണ് പ്രതികൾ പോലീസിൻറെ വെടിയേറ്റു മരിച്ചത്. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തെളിവെടുക്കുന്നതിനായി പ്രതികളെ എത്തിച്ചപ്പോഴാണ് സംഭവം. പ്രതികളായ നാലുപേരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.പ്രതികളുടെ മൃതദേഹം ഷാദ്നഗർ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെറ്ററിനറി ഡോക്ടറായ യുവതിയെ ബുധനാഴ്ച രാത്രിയോടെയാണ് നാലംഗ സംഘം ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയത്. വ്യാഴാഴ്ച പുലർച്ചെ ഹൈദരാബാദ്- ബെംഗളൂരു ദേശീയ പാതയിൽ കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പ്രിയങ്കയുടെ സ്കൂട്ടറിന്റെ ടയർ പ്രതികൾപഞ്ചറാക്കുകയുംസ്കൂട്ടർ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് എത്തിയ സംഘം യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയുമായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽലോറി തൊഴിലാളികളാണ് പ്രതികളെന്ന് കണ്ടെത്തി.ഇവരെ പിന്നീട് അവരവരുടെ വീടുകളിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രാജ്യത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവത്തെ തുടർന്ന്കൊല്ലപ്പെട്ട യുവതിയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു.

Post a Comment

0 Comments

Ads Area