Ads Area

പോലീസ് ഓടിച്ചിട്ട് പിടിക്കില്ല; അത്യാധുനിക ഇന്റര്‍സെപ്റ്ററുമായി മോട്ടോര്‍ വാഹനവകുപ്പ്


ഗതാഗത നിയമ ലംഘകരെ ഇനി വഴിയില്‍ ഓടിച്ചിട്ട് പിടിക്കില്ല. പകരം അത്യാധുനിക മാര്‍ഗങ്ങളിലൂടെ നിയമലംഘകരെ കണ്ടെത്തി പൂട്ടാനുള്ള ഒരുക്കത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് . റോഡിലെ ഗതാഗത ലംഘനങ്ങളും കണ്ടെത്താന്‍ അത്യാധുനിക ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് നിരത്തിലിറക്കുന്നു.
മൂന്ന് ആഴ്ച്ചയ്ക്കകം 17 ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍ നിരത്തുകളിലെത്തുമെന്നാണ് ഗതാഗത വകുപ്പ് അറിയിക്കുന്നത്. ഏകദേശം 25 ലക്ഷം രൂപ മുടക്കിയാണ് അത്യാധുനിക ഇന്റര്‍സെപ്റ്ററുകള്‍ നിര്‍മിക്കുന്നത്. എല്ലാ വാഹനങ്ങളും കൈകാണിച്ച് നിര്‍ത്താതെ ക്യാമറ വഴി നിയമലംഘനം കണ്ടെത്തുന്ന വാഹനങ്ങള്‍ മാത്രം പരിശോധിക്കാനാണ് ഇന്റര്‍സെപ്റ്റര്‍.
ആല്‍ക്കോമീറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും വാഹനത്തില്‍ ഉണ്ടാകും. മദ്യപിച്ച് വാഹനമോടിച്ച് പടിക്കപ്പെട്ടാന്‍ അപ്പോള്‍ തന്നെ രക്തത്തിന്റെ മദ്യത്തിന്റെ അളവും ആളുടെ പടവും അടക്കം പ്രിന്റായി ഉദ്യോഗസ്ഥരുടെ കൈയിലെത്തും. ഇതു തെളിവായി കോടതിയില്‍ പിന്നീട് ഉപയോഗിക്കുകയും ചെയ്യാം.

Post a Comment

0 Comments

Ads Area