പുതിയ പാസ്‌പോര്‍ട്ടുകളില്‍ താമര ചിഹ്നം; സുരക്ഷയ്‌ക്കെന്ന് വിശദീകരണം

കോഴിക്കോട് :

പുതിയതായി വിതരണം ചെയ്യാന്‍ പാസ്‌പോര്‍ട്ട് ഓഫീസുകളിലേയ്ക്ക് എത്തിച്ച ബുക്ക്‌ലെറ്റുകളില്‍ താമര ചിഹ്നം. പാസ്‌പോര്‍ട്ട് ഓഫീസറുടെ ഒപ്പും സീലും വെക്കേണ്ട പേജിന് താഴെയായാണ് ദീര്‍ഘ ചതുരാകൃതിയിലുള്ള കള്ളിയില്‍ താമര ചിഹ്നം അടയാളപ്പെടുത്തിയിരിക്കുന്നത്.
ഈ താമര ചിഹ്നം എന്തിനാണെന്ന് സംശയം ഉന്നയിക്കുന്നവര്‍ക്ക് ഉചിതമായ മറുപടി നല്‍കാന്‍ ഉദ്യോസ്ഥര്‍ക്ക് കഴിഞ്ഞിട്ടല്ല. കള്ളപാസ്‌പോര്‍ട്ട് തടയാനും സുരക്ഷ കൂട്ടാനുമാണ് ഡിസൈനില്‍ മാറ്റം വരുത്തിക്കൊണ്ട് ബുക്‌ലെറ്റ് ഇറക്കിയതെന്നാണ് ചീഫ് പാസ്‌പോര്‍ട്ട് ഓഫീസറുടെ വിശദീകരണം. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായാണ് സിനൈഡില്‍ മാറ്റം വരുത്തിയതെന്ന് ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ അണുണ്‍ ചാറ്റര്‍ജി പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ചിഹ്നം പാസ്‌പോര്‍ട്ടില്‍ അച്ചടിച്ചിരിക്കുന്നതാണ് എന്നാണ് പാസ്‌പോര്‍ട്ട് കയ്യില്‍ കിട്ടിയവര്‍ പറയുന്നത്.
നേരത്തെ നല്‍കിയിരുന്ന പാസ്‌പോര്‍ട്ടില്‍ ഓഫീസര്‍ ഒപ്പിടുന്ന രണ്ടാമത്തെ പേജിന് താഴെ ശൂന്യമായിരുന്നു. ഈ ഭാഗത്താണ് ഇപ്പോള്‍ താമര ചിഹ്നം അടയാളപ്പെടുത്തിയിരിക്കുന്നത്.


Post a Comment

Previous Post Next Post
close