കനത്ത സാമ്പത്തിക ബാധ്യതഎയര്‍ ഇന്ത്യയുടെ 100% ഓഹരി വില്‍ക്കും:ആരും വാങ്ങിയില്ലെങ്കില്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് കേന്ദ്രം


ന്യൂഡൽഹി: എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിറ്റഴിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. കനത്ത സാമ്പത്തിക ബാധ്യതയാണ് കമ്പനിക്കെന്നും സ്വകാര്യവത്കരിക്കാതെ മുന്നോട്ടുപോകാനാകില്ലെന്നും സർക്കാർ പറയുന്നു. 2018ൽ 76 ശതമാനം ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്രം ശ്രമിച്ചിരുന്നു. എന്നാൽ ആരും താത്പര്യം പ്രകടിപ്പിക്കാതിരുന്നതിനെ തുടർന്നാണ് 100 ശതമാനം ഓഹരികളും വിറ്റഴിക്കാനുള്ള തീരുമാനത്തിലെത്തിയിരിക്കുന്നത്. ഇത്തവണയും ആരും ഓഹരികൾ വാങ്ങാൻ മുന്നോട്ടുവന്നില്ലെങ്കിൽ എയർ ഇന്ത്യ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഓഹരി വിൽപന സംബന്ധിച്ച് എയർ ഇന്ത്യ താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. 2020 മാർച്ച് 17 വരെയാണ് താത്പര്യപത്രം സമർപ്പിക്കേണ്ട അവസാന തീയതി. കമ്പനിയുടെ 326 കോടി ഡോളർ ( ഏകദേശം 23,000 കോടി രൂപ) വരുന്ന കടവും മറ്റ് ബാധ്യതകളും പൂർണമായും ഓഹരി വാങ്ങുന്നവർ ഏറ്റെടുക്കണം. വിദേശ കമ്പനികളാണ് വാങ്ങാൻ താത്പര്യപ്പെടുന്നതെങ്കിലും വിദേശകമ്പനികൾക്ക് പൂർണമായും ഓഹരികൾ വാങ്ങുന്നതിന് നിയന്ത്രണമുണ്ട്. വിദേശ കമ്പനികൾക്ക് ഇന്ത്യൻ പങ്കാളിയുമായി ചേർന്ന് മാത്രമേ എയർ ഇന്ത്യയെ വാങ്ങാൻ സാധിക്കു. എന്നാൽ എയർ ഇന്ത്യയുടെ നിർണായക ഓഹരികൾ ഇന്ത്യൻ കമ്പനിയുടെ പക്കലായിരിക്കണമെന്നും വ്യവസ്ഥയുണ്ടെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. 

Post a Comment

Previous Post Next Post
close