കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 132 ആയി. വൈറസിനെ നിയന്ത്രണവിധേയമാക്കാനുള്ള അടിയന്തരനടപടികൾക്കിടയിലും രോഗബാധിതരുടെ എണ്ണം 6000 ആയി ഉയർന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊറോണവൈറസ് മൂലമുണ്ടാകുന്ന ന്യൂമോണിയ 5,974 പേരിൽ സ്ഥിരീകരിച്ചതായി ചൈനയിലെ ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു. 31 പ്രവിശ്യകളിൽ നിന്ന് ചൊവ്വാഴ്ച രാത്രി വരെയുള്ള സംയുക്തമായ കണക്കാണിത്. ഇതു വരെ 132 പേർ വൈറസ് ബാധ മൂലം മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. ഹ്യൂബായ് തലസ്ഥാനമായ വൂഹനിൽ മാത്രം 125 പേർ മരിച്ചതായാണ് റിപ്പോർട്ട്. 3,554 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,239 പേർ ഗുരുതരനിലയിലാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 9,239 പേർ വൈറസ് ബാധാസംശയത്തെ തുടർന്ന് നിരീക്ഷണത്തിലാണ്. ഹ്യൂബായിൽ മാത്രം 840 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തായ്ലൻഡിൽ 14, ഹോങ് കോങ് എട്ട്, യുഎസ്., തായ്വാൻ, ഓസ്ട്രേലിയ, മകാവു എന്നിവടങ്ങളിൽ അഞ്ച്, ദക്ഷിണ കൊറിയ, മലേ,ഷ്യ എന്നിവടങ്ങളിൽ നാല്, ജപ്പാൻ ഏഴ്, കാനഡ മൂന്ന്, വിയറ്റ് നാം രണ്ട്, നേപ്പാൾ, കമ്പോഡിയ, ജർമനി ഒന്ന് വീതം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കൊറോണ വൈറസ്: ചൈനയില്‍ മരണം 132 ആയി, 6000 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു
Snews Online
0
Post a Comment