19കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തുപീഡനത്തിന് ശേഷം പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ ഇരുമ്പ് കമ്പി കയറ്റി: ഗുരുതരാവസ്ഥയിൽ

നാഗ്പൂര്‍ 

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ 19 വയസുള്ള യുവതി ക്രൂര ബലാത്സംഗത്തിന് ഇരയായി. സംഭവവുമായി ബന്ധപ്പെട്ട് 52കാരനായ യോഗിയാല്‍ രഹാങ്കടലെ എന്നായാളെ നാഗ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് ശേഷം പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ ഇയാള്‍ ഇരുമ്പ് കമ്പി കയറ്റിയാതും പോലീസ് പറഞ്ഞു. ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

ജനുവരി 21നാണ് മനസാക്ഷിയെ നടുക്കുന്ന ക്രൂര പീഡനം നടന്നത്. യുവതിയുടെ അയല്‍വാസിയായ സ്പിന്നിംഗ് മില്‍ സൂപ്പര്‍വൈസറാണ് യോഗിലാല്‍. സഹോദരനൊപ്പം വാടകവീട്ടിലാണ് യുവതി കഴിഞ്ഞിരുന്നത്. സഹോദരന്‍ വീട്ടിലില്ലാത്ത സമയത്ത് യുവതിയുടെ മുറിയിലെത്തിയ പ്രതി ബലാത്സംഗത്തിന് ശ്രമിച്ചു. എന്നാല്‍ യുവതി ചെറുക്കാന്‍ ശ്രമിച്ചെങ്കിലും അവിടെയുണ്ടായിരുന്ന ഒരു തുണിയെടുത്ത് വായില്‍ തിരുകികയറ്റിയ ശേഷമാണ് ബലാത്സംഗം ചെയ്തത്. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞാണ് പെണ്‍കുട്ടി പീഡന വിവരം സഹോദരനെ അറിയിച്ചത്. തുടര്‍ന്ന് സഹോദരന്‍ പോലീസില്‍ പരാതി നല്‍കുകയും ഇന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.


Post a Comment

Previous Post Next Post
close