ദില്ലി: കോണ്‍ഗ്രസും ബിജെപിയും തങ്ങളുടെ അവസാന സ്ഥാനാര്‍ത്ഥി പട്ടികയും ഇന്നലെ പുറത്തുവിട്ടതോടെ ദില്ലിയിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ മത്സരിക്കുന്നവരുടെ കാര്യത്തിലും ഇന്നെലായാണ് തീരുമാനമായത്. കോണ്‍ഗ്രസില്‍ നിന്ന് രൊമേഷ് സഭര്‍വാളും ബിജെപിയില്‍ നിന്ന് യുവമോര്‍ച്ച നേതാവ് സുനില്‍ യാദവുമാണ് കെജ്രിവാളിനെതിരെ മത്സരിക്കുന്നത്. അതേസമയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയായപ്പോള്‍ വലിയ പൊട്ടിത്തെറിയാണ് ബിജെപിയില്‍ ഉണ്ടായിരിക്കുന്നത്
Post a Comment