എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക 26 ന് കണ്ണൂരിൽ

കണ്ണൂർ: രാഷ്ട്രരക്ഷയ്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയവുമായി എസ്.കെ.എസ്.എഫ് റിപ്പബ്ളിക്ക് ദിനത്തിൽ കണ്ണൂർ സ്‌റ്റേഡിയം കോർണറിൽ നടക്കും.വൈകുന്നേരം നാല് മണിക്ക് ജില്ലാ കേന്ദ്രത്തിൽ നടക്കുന്ന പരിപാടി അഭിഭാഷകൻ ഹാരിസ് ബീരാൻ ഉദ്ഘാടനം ചെയ്യും.

രാവിലെ ഒൻപതു മണിക്ക് സ്വാഗത സംഘം ചെയർമാൻ അഷ്റഫ് ബംഗാളി മൊഹല്ല പതാക ഉയർത്തും.വൈകുന്നേരം നാലു മണിക്ക് കണ്ണൂർ ബർണശേരി സെന്റ് മൈക്കിൾ പരിസരത്തു നിന്നും പ്രകടനം തുടങ്ങും. അഞ്ചു മണിക്ക് നടക്കുന്ന ജാലിക സയ്യിദ് ഉ മ്മർകോയ തങ്ങളുടെ പ്രാർഥനയോടെ പരിപാടി തുടങ്ങും.

ബഷീർ അസ്അദി നമ്പ്രം ആ മുഖ പ്രഭാഷണം നടത്തും. ഭരണഘടനാ ആ മുഖ വായനയും പ്രതിജ്ഞവും ബഷീർ ഫൈസി മാണിയൂർ നിർവഹിക്കും.അബ്ദുൾ സമദ് പൂക്കോട്ടൂർ, പി.കെ.പി അബ്ദുൽ സലാം മുസ്ലിയാർ.പി.പി ഉമർ മുസ്ലിയാർ, പി.പി ഉമർ മുസ്ലിയാർ, മാണിയൂർ അഹമദ് മൗലവി, കെ.കെ.പി അബ്ദുള്ള മൗലവി, വിവിധ പാർട്ടി നേതാക്കളായ സി.കെ സുബൈർ കെ.വി സുമേഷ്, സതീശൻ പാച്ചേനി .അഡ്വ പി.സന്തോഷ് എന്നിവർ ജാലികയെ അഭിസംബോധന ചെയ്യും.

വാർത്താ സമ്മേളനത്തിൽ ഷഹീർ പാപ്പിനിശേരി .ബഷീർ അസ്അദി നമ്പ്രം ,അഷ്റഫ് ബംഗാളി മുഹല്ല. ജുനൈദ് ചാലാട് എന്നിവർ പങ്കെടുത്തു.


Post a Comment

Previous Post Next Post
close